Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.എസ്.വി റിയാദ്...

പി.എസ്.വി റിയാദ് ചികിത്സ ധനസഹായം കൈമാറി

text_fields
bookmark_border
പി.എസ്.വി റിയാദ് ചികിത്സ ധനസഹായം കൈമാറി
cancel
camera_alt

പി.​എ​സ്.​വി റി​യാ​ദ് ചി​കി​ത്സ ധ​ന​സ​ഹാ​യം പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കു​ഞ്ഞ​പ്പ​ൻ കൈ​മാ​റു​ന്നു

പയ്യന്നൂർ: പയ്യന്നൂർ സൗഹൃദവേദി (പി.എസ്.വി) റിയാദിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, 10 വർഷത്തിലധികമായി സന്ധിവാതവും വൻകുടലിൽ അൾസരിറ്റി കോലാറ്റിസ് എന്ന അസുഖവും ബാധിച്ച് കടുത്ത അവശതയിലും സാമ്പത്തിക പ്രയാസത്തിലും കഴിയുന്ന പി. പ്രേമന്റെ ചികിത്സക്ക് ധനസഹായം നൽകി. പയ്യന്നൂർ നഗരസഭ രണ്ടാം വാർഡ് കൗൺസിലർ ഇ. കരുണാകരൻ നൽകിയ അപേക്ഷ പരിഗണിച്ചാണ് സഹായം അനുവദിച്ചത്. വെള്ളൂരിലെ വെറ്റിലകണ്ടം ഇ.എം.എസ് മന്ദിരത്തിൽവെച്ച് പ്രേമന് നഗരസഭ വൈസ് ചെയർമാൻ കുഞ്ഞപ്പൻ സഹായം കൈമാറി.

ചടങ്ങിൽ സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ കൗൺസിലർമാരായ ഇ. കരുണാകരൻ, കാർത്യായനി, സി. ഗോവിന്ദൻ ഗ്ലോബൽ പയ്യന്നൂരിയൻസ് ഭാരവാഹികളായ ഭാസ്കരൻ, വിനയകുമാർ, മുഹമ്മദ്‌ കുഞ്ഞി, ജനാർദനൻ എന്നിവർ സംസാരിച്ചു. പി. അബ്ബാസ്, നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. സജി വർഗീസ്, രതീഷ് , രാകേഷ്, മധു പട്ടാനൂർ, അബ്ദുൽ മജീദ്, രാജേഷ്, പ്രകാശ്, വിഗേഷ് എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. ഗ്ലോബൽ പയ്യന്നൂരിയൻസ് ചെയർമാൻ അഡ്വ. പ്രേമനന്ദൻ സ്വാഗതവും മനോജ്‌ പണക്കാരൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSV Riyadh
News Summary - PSV Riyadh handed over treatment funding
Next Story