Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപി.​എ​സ്.​വി...

പി.​എ​സ്.​വി സ്പോ​ർ​ട്സ് ക്ല​ബ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്: സീ​സ​ൺ ര​ണ്ട്​ കി​രീ​ടം ടീം ​അ​ൽ​ബി​ലാ​ദി ജു​ബൈ​ലി​ന്

text_fields
bookmark_border
പി.​എ​സ്.​വി സ്പോ​ർ​ട്സ് ക്ല​ബ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്: സീ​സ​ൺ ര​ണ്ട്​ കി​രീ​ടം ടീം ​അ​ൽ​ബി​ലാ​ദി ജു​ബൈ​ലി​ന്
cancel
camera_alt

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ടീം ​അ​ൽ​ബി​ലാ​ദി ജു​ബൈ​ൽ

ദ​മ്മാം: പ​യ്യ​ന്നൂ​ർ​കാ​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യ പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ദ​മ്മാം ചാ​പ്റ്റ​റി​​ന്റെ 10ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ് സീ​സ​ൺ ര​ണ്ടി​ൽ ടീം ​അ​ൽ​ബി​ലാ​ദി ജു​ബൈ​ൽ ചാ​മ്പ്യ​ന്മാ​രാ​യി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ 12 പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെൻറി​ൽ ശ​ക്ത​രാ​യ യു​നൈ​റ്റ​ഡ് ഗൂ​ഖ ദ​മ്മാ​മി​നെ ആ​റ്​ വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​ൽ ബി​ലാ​ദി ചാ​മ്പ്യ​ന്മാ​രാ​യ​ത്. ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ എം.​വി. അ​നി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സീ​സി​യ ഇ.​ആ​ർ.​സി.​എ ഗ്രൗ​ണ്ടി​ൽ പ​ക​ലും രാ​ത്രി​യു​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​രം. വി​ജ​യി​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ്പോ​ർ​ട്സ് ക്ല​ബ്​ സെ​ക്ര​ട്ട​റി കെ.​വി. രാ​ഹു​ൽ, സ്പോ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് സു​രേ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി.

റ​ണ്ണേ​ഴ്സ് ടീ​മി​ന്​ ദ​മ്മാം ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​‌ കെ. ​സു​ധാ​ക​ര​ൻ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡ് സെ​ക്ര​ട്ട​റി കെ.​വി. അ​നീ​ഷും സ​മ്മാ​നി​ച്ചു. മ​ത്സ​ര​ത്തി​ൽ ഉ​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​വ​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ ടീം ​അ​ൽ ബി​ലാ​ദി​യു​ടെ സ​ലീം മൈ​റ്റി പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറ്​ ബെ​സ്​​റ്റ്​ ബൗ​ള​റാ​യി യു​നൈ​റ്റ​ഡ് ഗു​ഖ​യു​ടെ ശ്രീ​ജി​ത്ത്, ബെ​സ്​​റ്റ്​ ബാ​റ്റ്സ്മാ​ൻ അ​ൽ​ബി​ലാ​ദി​യു​ടെ സ​ലീം മൈ​റ്റി, മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ അ​ൽ​ബി​ലാ​ദി​യു​ടെ ഫ​വാ​സ് എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dammam
News Summary - PSV Sports Club Cricket Championship: Season Two Crown Team A Labiladi Jubail
Next Story