ജിസാനിൽ ‘ജല’യുടെ ജനകീയ ഇഫ്താർ സംഗമം
text_fieldsജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്രകമ്മിറ്റി ജിസാനിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജിസാൻ ഹാപ്പിടൈം ടവർ പാർക്കിൽ നടന്ന സംഗമം ജിസാനിലെ പ്രവാസി മലയാളി സമൂഹവും കുടുംബങ്ങളും മുഴുവൻ സാമൂഹിക, സാംസ്കാരിക, മത സംഘടനാ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന വലിയൊരു ജനകീയ മതേതര സംഗമമായി മാറി.
ഇഫ്താർ സംഗമം ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഉദ്ഘാടനം ചെയ്തു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജിസാൻ സർവകലാശാല അധ്യാപകനും ജല ട്രഷററുമായ ഡോ.ജോ വർഗീസ് റമദാൻ സന്ദേശം നൽകി. ജല രക്ഷാധികാരി സമിതി അംഗങ്ങളായ വെന്നിയൂർ ദേവൻ, എൻ.എം. മൊയ്തീൻ ഹാജി, സെക്രട്ടറി സലാം കൂട്ടായി, മുൻ പ്രസിഡന്റ് എം.കെ. ഓമനക്കുട്ടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജല ഏരിയ സെക്രട്ടറി മുനീർ നീരോൽപ്പാലം സ്വാഗതവും രക്ഷാധികാരി സണ്ണി ഓതറ നന്ദിയും പറഞ്ഞു. ശിഹാബുദ്ദീൻ പാറമ്മൽ പ്രാർഥനക്ക് നേതൃത്വം നൽകി. ജബ്ബാർ പാലക്കാട്, സലിം മൈസൂർ, സാദിഖ് പരപ്പനങ്ങാടി, ഹർഷാദ് അമ്പയക്കുന്നുമ്മേൽ, സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, ബിനു ബാബു, ജാഫർ താനൂർ, ജോർജ് തോമസ്, ശിഹാബ് കരുനാഗപ്പള്ളി, ബാലൻ, ഷമീർ, നൗഷാദ്, ഷാജി, ഷെൽജൻ, അഷറഫ്,സജീഷ്, ഹക്കീം, ദർവീഷ്, മുസ്തഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.