സാമൂഹിക തിന്മകൾക്കെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്നുവരണം -എം.എം. അക്ബർ
text_fieldsജിദ്ദ: ആത്മീയത മറന്ന് ഭൗതികമായ സുഖത്തിന്നും ലാഭത്തിനും വേണ്ടി മനുഷ്യൻ ഓടുമ്പോൾ മാനുഷിക മൂല്യങ്ങൾ നഷ്ടപ്പെടുകയും അതിലൂടെ അധാർമിക പ്രവണതകളും മറ്റു സമൂഹിക തിന്മകളും കടന്നുവരുന്നതായും ഇത് വലിയ സാമൂഹിക വിപത്തായി വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രമുഖ പ്രഭാഷകനും പണ്ഡിതനും ചിന്തകനുമായ എം.എം. അക്ബർ പറഞ്ഞു.
ഇതിനെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫെയർ കമ്മിറ്റി സംഘടിപ്പിച്ച ‘നാട്ടു വർത്തമാനം’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മീയതയുടെ പാഠങ്ങളും തഖ്വയുടെ ജീവിത ശീലങ്ങളും കുടുംബത്തിലും സമൂഹത്തിലും വളർത്തിക്കൊണ്ട് വരുന്നതിലൂടെയും ജനകീയ കൂട്ടായ്മകളിലൂടെയും മാത്രമേ ഇവയെ ഇല്ലായ്മ ചെയ്യാൻ സാധിക്കൂ എന്ന് അദ്ദേഹം വിശദീകരിച്ചു.
നാട്ടിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന അധാർമിക പ്രവണതകൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്നു വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പൽ പ്രവാസി ലീഗ് പ്രസിഡന്റ് ഹബീബ് റഹ്മാൻ മേലേവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജിദ്ദ പാലത്തിങ്ങൽ ഏരിയ മുസ്ലിം വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് താപ്പി അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. റഫീഖ് കൂളത്ത്, റഫീഖ് പന്താരങ്ങാടി എന്നിവർ സംസാരിച്ചു. സെക്രട്ടറി നൂർ മുഹമ്മദ് സ്വാഗതവും പി.സി. നജീബ് നന്ദിയും പറഞ്ഞു. അശ്റഫ് മൂഴിക്കൽ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.