യാംബു റോയൽ കമീഷനിൽ ജനസമ്പർക്ക പരിപാടി
text_fieldsയാംബു: ജുബൈൽ യാംബു റോയൽ കമീഷനിൽ അടുത്തിടെ ചുമതലയേറ്റെടുത്ത ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശിയുടെ നേതൃത്വത്തിൽ യാംബുവിൽ ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ചു. വികസനപദ്ധതികളിലും മറ്റും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ഇങ്ങനെയൊരു പരിപാടി നടത്തിയത്. റോയൽ കമീഷനിലെ കിങ് ഫഹദ് കൾചറൽ സെൻററിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ കമീഷനിലെ വിവിധ വകുപ്പുകളുടെ മേധാവികൾ, പ്രദേശവാസികളുടെ ക്ഷണിക്കപ്പെട്ട പ്രതിനിധികൾ എന്നിവരാണ് പങ്കെടുത്തത്. 45 വർഷം പൂർത്തിയാക്കിയ റോയൽ കമീഷെൻറ വികസന നേട്ടങ്ങളും ചരിത്രവും വിലയിരുത്തുന്ന ദൃശ്യാവിഷ്കരണത്തിെൻറ പ്രദർശനം യോഗത്തിൽ അവതരിപ്പിച്ചശേഷമാണ് ചർച്ച ആരംഭിച്ചത്.
നഗരവികസനം, നിക്ഷേപപദ്ധതികൾ, വിദ്യാഭ്യാസ-ആരോഗ്യ പദ്ധതികൾ, സാമൂഹികസേവന പദ്ധതികൾ എന്നിവയിൽ റോയൽ കമീഷൻ ബഹുദൂരം മുന്നോട്ടുപോയ ചരിത്രം നഗരത്തിെൻറ മഹത്തരമായ നേട്ടങ്ങൾ എടുത്തുകാണിക്കുന്നതായിരുന്നു. രാജ്യത്തെതന്നെ ഒന്നാമത്തെ സ്മാർട്ട് വ്യവസായനഗരമെന്ന സ്ഥാനം നേടാൻ റോയൽ കമീഷൻ അതോറിറ്റി കാലങ്ങളായി ചെയ്ത ബഹുമുഖ പദ്ധതികൾ മഹത്തരമാണെന്ന് യോഗത്തിൽ സംബന്ധിച്ചവർ പറഞ്ഞു. റോയൽ കമീഷനിലെ താമസക്കാരുടെ അഭിരുചിയും പുരോഗതിയും കണക്കിലെടുത്തുകൊണ്ടുള്ള വികസനനയമാണ് റോയൽ കമീഷൻ അതോറിറ്റി നടപ്പാക്കിവരുന്നതെന്നും വികസനത്തിന് ക്രിയാത്മകമായ നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നതായും റോയൽ കമീഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഫഹദ് ബിൻ ദൈഫുല്ല അൽഖുറൈശി യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.