പൊതുസുരക്ഷാ വകുപ്പിന് റിയാദിൽ പുതിയ ഓഫിസ്
text_fieldsറിയാദ്: സൗദി പൊതുസുരക്ഷാ വകുപ്പ് റിയാദിൽ നിർമിച്ച പുതിയ കെട്ടിടം ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സുഊദ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം മന്ത്രി കെട്ടിടത്തിലെ സൗകര്യങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, സംയോജിത തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവ കണ്ട് പ്രവർത്തനങ്ങളും കാര്യക്ഷമതയും വിലയിരുത്തി. പൊതുസുരക്ഷ ഇന്നൊവേഷൻ കേന്ദ്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നടത്തി.
ഇവ രണ്ടും ഫീൽഡും അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നത് തുടരുന്നതിനും സുരക്ഷാപ്രവർത്തനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം വർധിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സുരക്ഷയും ഭരണപരവും സാങ്കേതികവുമായ മികവ് വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.
അബ്ഷിർ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ആറ് പുതിയ സേവനങ്ങളും ആഭ്യന്തര മന്ത്രി ആരംഭിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെറു അപകട രജിസ്ട്രേഷൻ സേവനം, ട്രാഫിക് ലൈസൻസ് പ്രിന്റിങ് എന്നിവയാണ്.
അബ്ഷിറിലെ പുതിയ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് അവരുടെ നടപടിക്രമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ അനുവദിക്കുന്ന ഇലക്ട്രോണിക് സേവനങ്ങളും ഡിജിറ്റൽ സൊല്യൂഷനുകളും നൽകുന്നതിന് സംഭാവന നൽകുന്ന സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനുള്ള പൊതുസുരക്ഷ വകുപ്പിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ്.
എയർ ആയുധങ്ങൾക്കുള്ള ഡിജിറ്റൽ ലൈസൻസ്, അപകട റിപ്പോർട്ട്, വാഹന ഡാറ്റ റിപ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് റിപ്പോർട്ട് എന്നിവയും പുതിയ സേവനത്തിലുൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.