പൊതുസ്ഥലത്തെ പുകവലി നിരോധം കൂടുതല്‍ ഇടങ്ങളിലേക്ക്
text_fieldsറിയാദ്: സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ വിമാനത്താവളങ്ങള്‍, പൊതു വിശ്രമകേന്ദ്രങ്ങള്‍ എന്നിവക്ക് പുറമെ പുതുതായി എട്ട് സ്ഥലങ്ങളില്‍ കൂടി വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോർട്സ് സ്ഥാപനങ്ങള്‍, സാംസ്കാരിക, സാമൂഹിക, ചാരിറ്റി സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം വിലക്ക് ബാധകമാക്കിയിട്ടുണ്ട്.
മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. പള്ളികളോട് ചേര്‍ന്ന പൊതുസ്ഥലത്തും പുകവലിക്ക് അനുവാദമില്ല. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പുകവലിക്കായി പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിലേക്ക് ഇവര്‍ക്ക് പ്രവേശിക്കാനും അനുവാദമില്ല. രാജ്യത്ത് പുകയില കൃഷി നടത്തുന്നതിനും നിയമം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര, കടല്‍, വായു മാര്‍ഗമുള്ള യാത്ര സ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ഗോഡൗണുകള്‍, ശൗചാലയങ്ങള്‍, എണ്ണ ഉല്പാദന, വിപണ കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് വില്പന കേന്ദ്രങ്ങള്‍, അടച്ചിട്ട എ.ടി.എം മെഷീന് ബൂത്തുകള്‍, ഭക്ഷണം പാകം ചെയ്യുന്നതും വില്പന നടത്തുന്നതുമായ സ്ഥലങ്ങള്‍, വാഹനങ്ങളില്‍ ഭക്ഷണ വില്പന നടത്തുന്ന സ്ഥലങ്ങള്‍ എന്നിവയിലും പുകവലി അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.