'മഴ നനയുന്നവർ' കവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsഖമീസ് മുശൈത്ത്: എഴുത്തുകാരി ഷഹീറ നസീറിെൻറ മൂന്നാമത്തെ പുസ്തകമായ 'മഴ നനയുന്നവർ' എന്ന കവിതാ സമാഹാരത്തിെൻറ സൗദിതല പ്രകാശനം നടത്തി. ശിഫ ഗ്രൂപ് എം.ഡി സുബൈർ ചാലിയം അൽജനൂബ് സ്കൂൾ പ്രിൻസിപ്പൽ സിദ്ദീഖ് ചേലക്കോടന്‍ പുസ്തകം നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്. കോവിഡ് സാഹചര്യത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ജലീൽ കാവനൂർ, മുഹമ്മദ് കുട്ടി മാതാപ്പുഴ, ഷിജു കായംകുളം, ഗഫൂർ കോഴിക്കോട് എന്നിവർ സംബന്ധിച്ചു.
ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ അവതാരിക പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും പഠനങ്ങൾ ജയൻ മഠത്തിൽ (ജനയുഗം), സാജിദ് ആറാട്ടുപുഴ (ഗൾഫ് മാധ്യമം), മാലിഖ് മഖ്ബൂൽ (ഡെസ്റ്റിനി ബുക്സ്) എന്നിവരുമാണ് നിർവഹിച്ചത്.കോവിഡ് പ്രതിസന്ധി മാറിയാലുടൻ വിപുലമായ ചടങ്ങുകളോടെ പുസ്തകത്തിെൻറ കേരളതല പ്രകാശനം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.