ദമ്മാമിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പുനലൂർ സ്വദേശിയെ
text_fieldsദമ്മാം: വ്യാഴാഴ്ച ദമ്മാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് പുനലൂർ, കാഞ്ഞിരം മല സ്വദേശി ഷിജിന മൻസിലിൽ നവാസ് ജമാലിനെ (48). മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. മൃതദേഹം ദമ്മാമിൽ ഖബറടക്കും.
ദമ്മാം91ലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രിയിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തിയത്.ഇഖാമയിൽ നിന്ന് ഇന്ത്യാക്കാരനാണന്ന് ബോധ്യപ്പെട്ട പൊലീസ് സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ സഹായം തേടുകയായിരുന്നു. അദ്ദേഹം ജവാസത്തിെന സമീപിച്ച് പാസ്പോർട്ട് നമ്പർ സംഘടിപ്പിക്കുകയും അതുപയോഗിച്ച് നാട്ടിലെ മേൽ വിലാസം കണ്ടെത്തുകയുമായിരുന്നു.
പുനലൂർ പൊലീസ് സ്റ്റേഷൻ, മുൻ വാർഡ് അംഗം എന്നിവരുടെ സഹായത്താലാണ് മൃതദേഹം ഉടൻ തിരിച്ചറിയാനായത്. വാർഡ് അംഗം പറഞ്ഞതനുസരിച്ച് റിയാദിലുള്ള ബന്ധു ഷാജഹാൻ വഴിയാണ് മൃതദേഹം നവാസിേൻറതാെണന്ന് സ്ഥിരീകരിച്ചത്. നേരത്തെ ഒമാനിൽ ജോലിചെയ്തിരുന്ന നവാസ് രണ്ട് വർഷം മുമ്പാണ് ഹൗസ് ൈഡ്രവർ വിസയിൽ സൗദിയിലെത്തിയത്.
സ്പോൺസറുടെ വാഹനം വാടകക്ക് ഓടിച്ചിരുന്ന നവാസ് ഇതിനിടയിൽ അപകടത്തിൽ പെടുകയും സ്പോൺസർ വാഹനം തിരിച്ചെടുത്തതായും പറയപ്പെടുന്നു. സ്പോൺസർ ഇയാളെ ഹുറൂബാക്കിയിട്ടുണ്ട്്. കഴിഞ്ഞ മാസം മകളുടെ കല്യാണ നിശ്ചയം ദമ്മാമിൽ വെച്ച് നടത്തിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു നവാസ്.
ഭാര്യ ഷീജ ഒരാഴ്ച മുമ്പ് ജോലി ആവശ്യാർഥം ബഹ്ൈറനിൽ എത്തിയിട്ടുണ്ട്. നാട്ടിൽ പ്രായമായ പിതാവ് രോഗ ശയ്യയിലാണ്. ഒറ്റക്ക് താമസിച്ചിരുന്ന നവാസിെൻറ മരണകാരണം ഹൃദയാഘാതമാെണന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കാരണം വ്യക്തമാവുകയുള്ളു. നാട്ടിൽ നിന്ന് സമ്മതപത്രം ലഭിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് നാസ് വക്കം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.