സ്വകാര്യ റിസോർട്ടിൽ സിംഹങ്ങളെ പാർപ്പിച്ച സൗദി പൗരന് ശിക്ഷ
text_fieldsറിയാദ്: സ്വകാര്യ റിസോർട്ടിൽ മൂന്ന് സിംഹങ്ങളെ അനധികൃതമായി പാർപ്പിച്ച സൗദി പൗരന് 10 വർഷം തടവും 30 ദശലക്ഷം റിയാൽ പിഴയും ചുമത്തി.
റിയാദിലെ ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് സിംഹങ്ങളെ പാർപ്പിച്ചിരിക്കുകയാണെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്ന് ദേശീയ വന്യജീവി കേന്ദ്രത്തിൽനിന്നുള്ള സംഘം പരിസ്ഥിതി സുരക്ഷ സേനയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സിംഹങ്ങളെ അനസ്തേഷ്യ നൽകി മയക്കി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം വന്യജീവികളെ സംരക്ഷിക്കുന്നതിനും വേട്ടയാടുന്നത് നിയന്ത്രിക്കുന്നതിനുമായി കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. അനധികൃതമായി വേട്ടയാടുന്നവർ കനത്ത ശിക്ഷ നേരിടേണ്ടി വരും. ഒരു വർഷത്തിനുള്ളിൽ രണ്ടുതവണയോ അതിൽ കൂടുതലോ ഉള്ള നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവോ 30 ദശലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഉൾപ്പെടെയുള്ള നടപടികൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.