പുതുപ്പള്ളി: സർക്കാറിനെതിരായ വിധിയെഴുത്ത് -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വിജയം പിണറായി സർക്കാറിന്റെ നയങ്ങൾക്കും ധാർഷ്ട്യത്തിനും എതിരെയുള്ള വിധിയെഴുത്താണെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടുകയും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സി.പി.എമ്മിന്റെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നത്.
യു.ഡി.എഫ് രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ 53 വർഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മുൻനിർത്തിയും ഈ സർക്കാറിന്റെ കൊള്ളരുതായ്മകൾ മുന്നോട്ടുവെച്ചും ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിച്ച കള്ളപ്രചാരണങ്ങൾ നടത്തിയവരെ തുറന്നുകാട്ടിയുമാണ് യു.ഡി.എഫിന്റെ പ്രവർത്തകരും നേതാക്കന്മാരും മണ്ഡലത്തിലുടനീളം പ്രചാരണം നടത്തിയത്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് ചാണ്ടി ഉമ്മന് ലഭിച്ച മഹാഭൂരിപക്ഷം.
യോഗത്തിൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി മെംബർ നൗഫൽ പാലക്കാടൻ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, ഗ്ലോബൽ മെംബർ ശിഹാബ് കൊട്ടുകാട്, ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, ശരത് ആലപ്പുഴ, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, അബ്ദുൽ കരീം കൊടുവള്ളി, ശുകൂർ ആലുവ, സലിം ആർത്തിയിൽ, അലക്സ് കൊട്ടാരക്കര, നാസർ ലെയ്സ്, അബ്ദുൽ മജീദ് കണ്ണൂർ, ജോൺസൻ എറണാകുളം, സെൻട്രൽ കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ സലിം ആർത്തിയിൽ, റഫീഖ് വെമ്പായം, മാള മുഹിയുദ്ദീൻ, ജലീൽ കണ്ണൂർ, ജോസ് പാലക്കാട്, റഫീഖ് പാലക്കാട്, ഹരീന്ദ്രൻ പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിയെ കുറിച്ച് രചിച്ച സ്വന്തം ഗാനം സകീർ ഹുസ്സൈൻ കൊല്ലം ആലപിച്ചു. ജനറൽ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.