Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപു​തു​പ്പ​ള്ളി വി​ജ​യം...

പു​തു​പ്പ​ള്ളി വി​ജ​യം 53​ വ​ർ​ഷ​ത്തെ വി​ക​സ​ന​വും ക​രു​ത​ലി​നു​മു​ള്ള സ​മ്മാ​നം -ഹ​സ്സ ഒ.​ഐ.​സി.​സി

text_fields
bookmark_border
oicc-hassa
cancel
camera_alt

അ​ൽ അ​ഹ്​​സ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ‘വി​ജ​യാ​ര​വം പു​തു​പ്പ​ള്ളി’ എ​ന്ന പ​രി​പാ​ടി​യി​ൽ

ചാ​ണ്ടി ഉ​മ്മ​​ന്റെ പോ​സ്​​റ്റ​റു​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ

അ​ൽ അ​ഹ്​​സ: വി​ക​സ​ന​വും ക​രു​ത​ലു​മാ​യി 53 വ​ർ​ഷം പു​തു​പ്പ​ള്ളി​യെ കൊ​ണ്ടു​ന​ട​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന ജ​ന​നാ​യ​ക​​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്​ പു​തു​പ്പ​ള്ളി വി​ജ​യ​മെ​ന്ന്​ ചാ​ണ്ടി ഉ​മ്മ​ന്‍റെ ച​രി​ത്ര​വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ ഒ.​ഐ.​സി.​സി അ​ൽ അ​ഹ്​​സ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘വി​ജ​യാ​ര​വം പു​തു​പ്പ​ള്ളി’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ബാ​റ​സ് നെ​സ്​​റ്റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ വാ​ച്ചാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ​ർ കോ​ട്ട​യി​ൽ, പ്ര​സാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ഷ​മീ​ർ പ​ന​ങ്ങാ​ട​ൻ, അ​ർ​ശ​ദ് ദേ​ശ​മം​ഗ​ലം, ന​വാ​സ് കൊ​ല്ലം, ലി​ജു വ​ർ​ഗീ​സ്, റ​ഫീ​ഖ് വ​യ​നാ​ട്, ഷാ​നി ഓ​മ​ശ്ശേ​രി, അ​ഫ്സ​ൽ തി​രൂ​ർ​കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യെ ജീ​വി​ത​ത്തി​ലു​ട​നീ​ളം ഇ​ല്ലാ​ക്ക​ഥ​ക​ളു​ണ്ടാ​ക്കി വേ​ട്ട​യാ​ടി​യ​വ​ർ​ക്കും മ​ര​ണ​ശേ​ഷ​വും അ​ദ്ദേ​ഹ​ത്തി​​ന്റെ ആ​ത്മാ​വി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​രി​ഹ​സി​ച്ചും അ​പ​ഹ​സി​ച്ചും ന​ട​ത്തി​യ കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ദി​നേ​നെ കു​തി​ച്ചു​യ​രു​ന്ന വി​ല​ക്ക​യ​റ്റം കൊ​ണ്ടും അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​​ന്റെ ധാ​ർ​ഷ്ട്യ​ത നി​റ​ഞ്ഞ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും പു​തു​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ൾ ബാ​ല​റ്റി​ലൂ​ടെ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന് ല​ഭി​ച്ചി​രി​ക്കു​ന്ന മി​ന്നും വി​ജ​യ​​മെ​ന്ന്​ അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ധു​ര​വി​ത​ര​ണം ന​ട​ത്തി​യും നി​യു​ക്ത എം.​എ​ൽ.​എ ചാ​ണ്ടി ഉ​മ്മ​​ന്റെ പോ​സ്​​റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​മാ​യി​രു​ന്നു ആ​ഹ്ലാ​ദ പ്ര​ക​ട​നം. ശാ​ഫി കു​ദി​ർ സ്വാ​ഗ​ത​വും റ​ഷീ​ദ് വ​ര​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മൊ​യ്തു അ​ടാ​ടി, മു​ര​ളി ചെ​ങ്ങ​ന്നൂ​ർ, ഷി​ബു സു​കു​മാ​ര​ൻ, ഫാ​റൂ​ക്ക് വാ​ച്ചാ​ക്ക​ൽ, ഷാ​ജി പ​ട്ടാ​മ്പി, പ്ര​വീ​ൺ സ​നാ​ഇ​യ്യ, ഷി​ബു സു​ക്കൈ​ക്ക്, ഷ​മീ​ർ പാ​റ​ക്ക​ൽ, വി​നോ​ദ് വൈ​ഷ്​​ണ​വ്, ന​സീം അ​ഞ്ച​ൽ, സു​ധീ​ര​ൻ മാ​ട്ടു​മ്മ​ൽ, ഹ​മീ​ദ് പൊ​ന്നാ​നി, മ​ഞ്ജു നൗ​ഷാ​ദ്, സെ​ബി ഫൈ​സ​ൽ, ന​ജ്മ അ​ഫ്സ​ൽ, റു​ക്സാ​ന റ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSaudi Arabia
News Summary - Puthupally victory is the Award for 53 years of development and care -H SSA OICC
Next Story