പി.വി. അൻവറിന്റെ ആരോപണം; നിഷ്പക്ഷ അന്വേഷണം വേണം -പ്രവാസി വെൽഫെയർ
text_fieldsഅൽ ഖോബാർ: പി.വി. അൻവർ ഉന്നയിച്ച ആരോപണം നിഷ്പക്ഷമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ട് വരണമെന്ന് പ്രവാസി വെൽഫെയർ അൽ ഖോബാർ കണ്ണൂർ-കാസർകോട് മേഖലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടിയടക്കമുള്ള പാർട്ടികൾ തുടർച്ചയായി ചൂണ്ടിക്കാണിച്ച് കൊണ്ടിരുന്ന പിണറായി ഗവൺമെന്റിന്റെ ഫാഷിസ്റ്റ് ദാസ്യവേല ഇപ്പോൾ ഭരണപക്ഷ എം.എൽ.എ തന്നെ പരസ്യമായി തെളിവ് സഹിതം വെളിപ്പെടുത്തിയപ്പോൾ, അദ്ദേഹത്തെ വർഗശത്രുവായി പ്രഖ്യാപിച്ച് ആക്രമിക്കാനാണ് ഗവൺമെൻറും മാർക്സിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത്.
എ.ഡി.ജി.പിയെ മാറ്റിനിർത്തി നിഷ്പക്ഷമായ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ട് വരണമെന്നും തക്കതായ നിയമനടപടികൾ കൈക്കൊള്ളണമെന്നും പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ശക്തമായി ആവശ്യപ്പെട്ടു.
പ്രസിഡൻറ് ഖലിലുറഹ്മാൻ അന്നട്ക അധ്യക്ഷത വഹിച്ചു. സംഘടനയുടെ 10ാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. സജീർ തലശ്ശേരി സ്വാഗതവും സി.ടി. റഹീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.