ജീവകാരുണ്യ രംഗത്ത് ഖസീമിൽ പുതിയ കൂട്ടായ്മ, ലോഗോ പ്രകാശനം ചെയ്തു
text_fieldsബുറൈദ: അൽ ഖസീമിൽ മുഖ്യധാര പ്രവാസി സംഘടനകളുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരും ഒത്തുചേർന്ന ജീവകാരുണ്യ കൂട്ടായ്മ നിലവിൽ വന്നു. ‘കനിവ്’ എന്ന പേരിൽ രൂപവത്കരിച്ച കൂട്ടായ്മയുടെ ലോഗോ ബുറൈദ വെസ്റ്റ് ബെസ്റ്റ് ഹോട്ടൽ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കൗൺസിലർ അറ്റാഷെ അർജുൻ സിങ് പ്രകാശനം ചെയ്തു.
സാമൂഹിക പ്രവർത്തകൻ ബി. ഹരിലാൽ അധ്യക്ഷത വഹിച്ചു. ഡോ. ലൈജു, നൈസാം തൂലിക, സലാം പറാട്ടി, സുൽഫിക്കർ അലി, തോപ്പിൽ അൻസാർ എന്നിവർ സംസാരിച്ചു. ഡോ. ലാലു സ്വാഗതം പറഞ്ഞു.
അൽ ഖസീമിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികവ് തെളിയിച്ച സാമൂഹിക പ്രവർത്തകരാണ് പുതിയ കൂട്ടായ്മക്ക് പിന്നിൽ. സൗദി തൊഴിൽ മന്ത്രാലയത്തിെൻറയും ഇന്ത്യൻ എംബസിയുടെയും നിയമങ്ങൾ പ്രവാസികളിൽ എത്തിക്കുക, നിയമക്കുരുക്കിൽപെട്ട് കഴിയുന്ന പ്രവാസികളെ ബോധവൽക്കരിക്കുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യുക, ആരോഗ്യപരമായ പ്രശ്നങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക തുടങ്ങിയവയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
‘കനിവി’െൻറ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എംബസിയുടെ ഭാഗത്തുനിന്നുള്ള പിന്തുണയും സഹകരണവും അറ്റാഷെ വാഗ്ദാനം ചെയ്തു. ബി. ഹരിലാൽ രക്ഷാധികാരിയായ കൂട്ടായ്മയിൽ ഡോ. ലൈജു, സക്കീർ പത്തറ, നൈസാം തൂലിക, സലാം പറാട്ടി, സുൽഫിക്കർ അലി, ബഷീർ വെള്ളില, ഷാജിദ് ചെങ്ങളം, തോപ്പിൽ അൻസർ എന്നിവർ കോഓഡിനേറ്റർമാരാണ്.
ആരോഗ്യ മേഖലയിൽ നിന്ന് നജ്മ, സോഫിയ, സുലക്ഷണ, ഹാജിറ, അനീഷ് എന്നിവരടങ്ങുന്ന ടീമിന് ഡോ. ലൈജു നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.