Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖസീം പ്രവാസിസംഘം...

ഖസീം പ്രവാസിസംഘം രക്ഷാകർതൃബോധന പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ഖസീം പ്രവാസിസംഘം രക്ഷാകർതൃബോധന പരിപാടി സംഘടിപ്പിച്ചു
cancel
camera_alt

ഖ​സീം പ്ര​വാ​സി​സം​ഘം ഓൺലൈനിൽ സം​ഘ​ടി​പ്പി​ച്ച ‘മ​ക്ക​ളോ​ടൊ​പ്പം’ ര​ക്ഷാ​ക​ർ​തൃ ബോ​ധ​ന പ​രി​പാ​ടി

ബു​റൈ​ദ: ഖ​സീം പ്ര​വാ​സി സം​ഘ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ര​വ​ധി ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത 'മ​ക്ക​ളോ​ടൊ​പ്പം' ര​ക്ഷാ​ക​ർ​തൃ ബോ​ധ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ക​നും സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ൻ അ​ധ്യാ​പ​ക പ​രി​ശീ​ല​ക​നു​മാ​യ പി.​കെ. രാ​ജേ​ന്ദ്ര​ൻ മാ​സ്​​റ്റ​ർ ച​ർ​ച്ചാ ക്ലാ​സ് ന​യി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും സാ​ധി​ക്കാ​തെ മാ​ന​സി​ക​സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ചി​ന്താ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഊ​ർ​ജ്ജ​സ്വ​ല​രാ​ക്കു​ന്ന​തി​നും സ്വ​ന്തം വീ​ട്ടി​ൽ​ത​ന്നെ വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പൊ​തു​പ്ര​വ​ർ​ത്ത​ക​നും കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ക​ലാ​ജാ​ഥ പ​രി​ശീ​ല​ക​നു​മാ​യ എം.​വി. ജ​നാ​ർ​ദ​ന​ൻ മാ​സ്​​റ്റ​ർ കു​ട്ടി​പ്പാ​ട്ടു​ക​ളും ക​ഥ​ക​ളു​മാ​യി ഒ​പ്പം​ചേ​ർ​ന്നു.

കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​സി. അ​ബൂ​ബ​ക്ക​ർ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഏ​രി​യ, യൂ​നി​റ്റ്, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. ജി​തേ​ഷ് പ​ട്ടു​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ഷാ​ദ് പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും സ​തീ​ശ​ൻ ആ​ന​ക്ക​യം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buraidahonline programe
News Summary - Qasim Pravasi Sangham organized a parenting program
Next Story