ചരിത്രം കുറിച്ച് ഖത്തർ അമീർ സൗദി മണ്ണിൽ
text_fieldsറിയാദ്: നാലു വർഷത്തോളം നീണ്ട ഉപരോധകാലത്തിന് ശേഷം ഖത്തർ അമീർ വീണ്ടും സൗദി മണ്ണിലെത്തി. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വടക്കൻ സൗദിയിലെ അൽഉല പൗരാണിക നഗരത്തിൽ നടക്കുന്ന 41ാമത് ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കാനാണ് ഗൾഫ് െഎക്യത്തിെൻറ പുതുചരിത്രമെഴുതി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമാദ് അൽതാനിയുടെ വരവ്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിെട്ടത്തി ഖത്തർ അമീറിനെ സ്വീകരിച്ചു
2017 ജൂണിൽ ഖത്തറുമായി സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്റ്റ് എന്നീ രാജ്യങ്ങൾ ചില കാരണങ്ങളെ തുടർന്ന് നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിന് ശേഷം നടന്ന ഗൾഫ് ഉച്ചകോടികളിലോ ഗൾഫ് സഹകരണ കൗൺസിലിെൻറ മറ്റ് സമ്മേളനങ്ങളിലോ ഖത്തർ അമീർ പെങ്കടുത്തിരുന്നില്ല.
സൗദി അറേബ്യയിലും വന്നിട്ടില്ല. എന്നാൽ ഇൗ പ്രശ്നങ്ങളിൽ പരിഹാര ചർച്ചകളുണ്ടാവുമെന്നും പ്രതിസന്ധിക്ക് അവസാനമാകുമെന്നും ഗൾഫ് െഎക്യം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനമുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്ന 41ാമത് ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് സൗദിക്കും ഖത്തറിനുമിടയിലെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന സാഹചര്യത്തിലാണ് ശൈഖ് തമീം ബിൻ ഹമാദിെൻറ ഗൾഫ് ഉച്ചകോടിയിേലക്കും സൗദി അറേബ്യയിലേക്കുമുള്ള വരവ്. ഇത് ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉൗഷ്മള ബന്ധം പുന:സ്ഥാപിക്കപ്പെടുമെന്നുള്ള പ്രതീക്ഷയും ആഹ്ളാദവുമാണെങ്ങും.
അൽഉലയിലെ അമീർ അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഉച്ചക്ക് 12 മണിയോടെയാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമാദ് ഇറങ്ങിയത്. ഗൾഫ് ഉച്ചകോടിയിൽ പെങ്കടുക്കാൻ ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽഖലീഫ, ഒമാൻ കാബിനറ്റ് കാര്യ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹമ്മൂദ് അൽസഇൗദ്, യു.എ.ഇ വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ റാഷിദ് അൽമഖ്തൂം, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹമ്മദ് അൽസബാഹ് എന്നീ രാഷ്ട്ര നേതാക്കളും അൽഉലയിൽ എത്തിച്ചേർന്നു. രാവിലെ 11ഒാടെ ആദ്യമെത്തിയത് ബഹ്റൈൻ കിരീടാവകാശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.