Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗൾഫ്​ പ്രതിസന്ധി...

ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ ഖത്തറും സൗദിയും ധാരണയാവുന്നു

text_fields
bookmark_border
ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ ഖത്തറും സൗദിയും ധാരണയാവുന്നു
cancel

ദോഹ: ഖത്തർ ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായി റിപ്പോർട്ടുകൾ. മൂന്നുവർഷത്തിലധികമായി തുടരുന്ന ഖത്തർ ഉപരോധവും അതിനെ തുടർന്നുള്ള ഗൾഫ് ​പ്രതിസന്ധിയും അവസാനിപ്പിക്കാനുള്ള പ്രാഥമിക ധാരണകൾക്കടുത്ത്​ ഇരുരാജ്യങ്ങളും എത്തിയതായി 'അൽജസീറ' റിപ്പോർട്ട്​ ചെയ്​തു. യു.എസ്​ പ്രസിഡൻറി​െൻറ മുതിർന്ന ഉപദേശകൻ ജാരദ്​ കുഷ്​നർ കഴിഞ്ഞദിവസം ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.

ട്രംപ്​ പ്രസിഡൻറ്​ സ്​ഥാനം ഒഴിയുന്നതിന്​ മുമ്പുതന്നെ പ്രശ്​നപരിഹാരം ഉണ്ടാവണമെന്നതി​െൻറ അടിസ്ഥാനത്തിലാണിത്​. ജാരദ്​ കുഷ്​നർ ബുധനാഴ്​ച ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു. റിയാദിൽ സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻസൽമാനുമായും കുഷ്​നർ കൂടിക്കാഴ്​ച നടത്തിയിട്ടുണ്ട്​. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തർ വിമാനങ്ങൾക്ക്​ പറക്കാനുള്ള വിലക്ക്​ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ ചർച്ചകൾ പ്രധാനമായും നടന്നതെന്ന്​​ യു.എസ്​ അധികൃതരെ ഉദ്ധരിച്ച്​ 'വാൾ സ്​ട്രീറ്റ്​ ജേണൽ' റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ജൂണിലാണ്​ സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്​ത് രാജ്യങ്ങൾ ഖത്തറിനെതിരെ കര-വ്യോമ-കടൽ ഉപരോധം തുടങ്ങിയത്​.

നിലവിൽ പരിഗണിക്കുന്ന പരിഹാര കരാറിൽ യു.എ.ഇ, ബഹ്​​ൈറൻ, ഈജിപ്​ത്​ രാജ്യങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഉപരോധം അവസാനിപ്പിക്കാനുള്ള സൂചന സൗദി അറേബ്യയും കഴിഞ്ഞയാഴ്​ച നൽകിയിരുന്നു. അയൽരാജ്യമായ ഖത്തറുമായുള്ള പ്രശ്​നങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ്​ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ്​ ഫൈസൽ ബിൻ ഫർഹാൻ അന്ന്​ പറഞ്ഞത്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ അടക്കമുള്ള പ്രമുഖരും സമാനപ്രസ്​താവനകൾ ഈയടുത്ത്​ നടത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiqatargulf crisis
Next Story