റിയാദ് കരാർ പാലിക്കാൻ ഖത്തറിനോട് ലോകരാഷ്ട്രങ്ങൾ ആവശ്യപ്പെടണം -ആദിൽ ജുബൈർ
text_fieldsജിദ്ദ: ഖത്തർ ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി ആഭ്യന്തര മന്ത്രി ആദിൽ ജുബൈർ പറഞ്ഞു. ന്യൂയോർക്കിൽ യു.എൻ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിയാദ് കരാർ പാലിക്കാൻ ഖത്തറിനോട് ലോകസമൂഹം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവിരുദ്ധപോരാട്ടത്തിൽ അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും ഖത്തർ പാലിക്കണം. സൗദി ഉൾപെടെ രാജ്യങ്ങളുടെ ഖത്തർ ബഹിഷ്കരണം ഭീകരവിരുദ്ധപോരാട്ടത്തിെൻറ ഭാഗമാണ്.
യമൻ പ്രശ്നത്തിന് സൈനിക നടപടി പരിഹാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. യമനിലെ നടപടിക്ക് നിർബന്ധിക്കപ്പെടുകയായിരുന്നു. റോഹിങ്ക്യൻ മുസ്ലീംകൾക്കെതിരായ വംശഹത്യയിൽ ആദിൽ ജുബൈർ ആശങ്ക പ്രകടിപ്പിച്ചു.
പ്രമുഖർ അറസ്റ്റിലായത് തീവ്രവാദ അജണ്ട നടപ്പാക്കാൻ ശ്രമിച്ചതിന്
ജിദ്ദ: വിദേശ തീവ്രവാദ അജണ്ടകള്‍ നടപ്പാക്കാൻ ശ്രമിച്ചതിനാണ് ഏതാനും പ്രമുഖ വ്യക്തികളെ സൗദി സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. ‘ബ്ളൂംബർഗി’ന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതിനാണ് തടങ്കൽ. ഇത്തരം ആളുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ സുരക്ഷയില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യില്ല. രാജ്യസുരക്ഷക്ക് ഭീഷണിയാവുന്നത് എത്ര സ്വാധീനമുള്ള വ്യക്തികളാണെങ്കിലും ശിക്ഷിക്കപ്പെടും. എഴുത്തുകാര്‍, അധ്യാപകര്‍ എന്നിവര്‍ രാജ്യത്തിെൻറ നന്മക്ക് വേണ്ടി സംസാരിക്കുന്നവരാവണം. അല്ലാത്ത എന്ത് പ്രവൃത്തിയും ശക്തമായി നേരിടും. അറസ്റ്റിലായവര്‍ക്കുവേണ്ടി വിദേശ രാജ്യങ്ങള്‍ സംസാരിക്കേണ്ടതില്ല. ഇത് സൗദിയുടെ ആഭ്യന്തര കാര്യമാണെന്നും ആദിൽ ജുബൈര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.