ക്യു.എച്ച്.എൽ.സി 10ാം ഘട്ടത്തിന് ദമ്മാമിൽ തുടക്കമായി
text_fieldsദമ്മാം: സൗദി ദേശീയ അടിസ്ഥാനത്തിൽ റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ ഹദീസ് ലേണിങ് കോഴ്സിന്റെ 10ാം ഘട്ടത്തിന് ദമ്മാമിൽ തുടക്കമായി. 2014ൽ ആരംഭിച്ച ക്യു.എച്ച്.എൽ.സി ഖുർആനിലെ എട്ടു ജുസ്ഉകളും സഹീഹിൽ ബുഖാരിയിലെ 30 അധ്യായങ്ങളും കഴിഞ്ഞ ഒമ്പതു ഘട്ടങ്ങളിലായി പൂർത്തിയായി.
10ാം ഘട്ടത്തിൽ ഖുർആനിൽ നിന്നും അഹ്സാബ്, സബഅ് ഫാത്വിർ എന്നീ അധ്യായങ്ങളും തറാവീഹ്, ഇഅ്തികാഫ്, ലൈലത്തുൽ ഖദർ എന്നീ അധ്യായങ്ങൾ ഹദീസ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. ഖുർആൻ പാഠഭാഗം ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ മലയാള പരിഭാഷയെ അടിസ്ഥാനമാക്കിയും ഹദീസ് പാഠഭാഗം വിവിധ പണ്ഡിതന്മാർ രചിച്ച സ്വഹീഹുൽ ബുഖാരി പരിഭാഷയെ അടിസ്ഥാനമാക്കിയുമാണ് തയാറാക്കിയിട്ടുള്ളത്.
സൗദിയിലെ നിരവധി കേന്ദ്രങ്ങളിൽ വ്യവസ്ഥാപിതമായ പഠന സംവിധാനങ്ങൾ ക്യു.എച്ച്.എൽ.സിയുടെ ഭാഗമായി വിവിധ ഇസ്ലാഹി സെന്ററുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. രാജ്യത്തിന് പുറത്തും പ്രവാസം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയവർക്കുമായി ഓൺലൈൻ പഠന സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
10ാം ഘട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ദമ്മാം ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് സെൻറർ മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി റിയാദിൽ നിർവഹിച്ചു. കോഴ്സിന്റെ ഭാഗമാവാൻ താൽപര്യമുള്ളവർക്കും പാഠപുസ്തകങ്ങൾക്കും 0500012748 എന്ന നമ്പറിൽ ക്യു.എച്ച്.എൽ.സി ദമ്മാം ചാപ്റ്ററുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.