ക്വാറന്റീൻ നിർദേശം പ്രവാസി ദ്രോഹം -പ്രവാസി സാംസ്കാരികവേദി
text_fieldsറിയാദ്: വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന യാത്രക്കാർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദ് സെൻട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തേക്ക് അവധിക്ക് വരുന്ന പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് സര്‍ക്കാര്‍ നടപടി. കോവിഡ് നിരക്ക് കുതിച്ചുയരുകയും നിയന്ത്രണങ്ങള്‍ പാളുകയും ചെയ്ത സാഹചര്യത്തില്‍ സർക്കാറിന്റെ വീഴ്ചയെ മറക്കാൻ പ്രവാസികളെ കരുവാക്കുന്നത് പ്രതിഷേധാർഹമാണ്. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും രണ്ടുഡോസ് വാക്സിനുകളും പുറമെ ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ്.
യാത്ര പുറപ്പെടുന്നതിനുമുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയതിനുശേഷമാണ് അവർ യാത്രചെയ്യുന്നത്. കേരളത്തില്‍ വമ്പന്‍ സമ്മേളനങ്ങളും ആഘോഷങ്ങളും ഒരു നിയന്ത്രണവും പാലിക്കാതെ നടക്കുമ്പോള്‍ പ്രവാസികള്‍ക്കുമേല്‍ മാത്രം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി എന്താണ്. കോവിഡ് തുടങ്ങിയതുമുതല്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെ ഇനിയും സംഘര്‍ഷത്തിലാക്കുന്ന ദ്രോഹ നടപടിയാണിത്. കേന്ദ്ര-കേരള സര്‍ക്കാറുകളുടെ നടപടികള്‍ക്കെതിരെ പ്രവാസലോകത്തുനിന്ന് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും പ്രവാസി സാംസ്കാരിക വേദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.