ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഇന്നുമുതൽ: വാക്സിനെടുക്കാതെ സൗദിയിലെത്തുന്നവർക്ക് ചെലവേറും
text_fieldsജിദ്ദ: വിദേശ രാജ്യങ്ങളിൽനിന്ന് സൗദിയിലെത്തുന്നവർക്ക് ആഭ്യന്തര മന്ത്രാലയം നിർബന്ധമാക്കിയ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ (ഹോട്ടൽ വാസം) ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ സൗദിയിലേക്ക് യാത്രാനിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദേശികൾക്കാണ് ക്വാറൻറീൻ നിർബന്ധമാക്കിയത്. സ്വദേശികൾ, കോവിഡിനെതിരെയുള്ള കുത്തിവെപ്പെടുത്തവര്‍, ഔദ്യോഗിക പ്രതിനിധിസംഘങ്ങള്‍, നയതന്ത്ര സ്ഥാപനത്തിന് കീഴിൽ വിസയുള്ളവർ, അവരുടെ കുടുംബാംഗങ്ങൾ, വിമാന ജോലിക്കാർ, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കപ്പല്‍ ജീവനക്കാര്‍, അതിര്‍ത്തികൾ കടന്നെത്തുന്ന ചരക്കുവാഹനങ്ങളിലെ ട്രക്ക് ഡ്രൈവര്‍മാർ, അവരുടെ സഹായികള്‍ എന്നിവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്.
എട്ട് വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത, അംഗീകാരമുള്ള കോവിഡ് പി.സി.ആർ പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റുകൾ സൗദിയിലെത്തിയാൽ ഹാജരാക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയവർ വിമാന ടിക്കറ്റിനോടൊപ്പം ഹോട്ടല്‍ ബുക്കിങ്ങിനുള്ള തുകകൂടി അടക്കേണ്ടതുണ്ട്. സന്ദർശക വിസക്കാരാണെകിൽ കോവിഡ് ഇന്‍ഷുറന്‍സിനുള്ള തുകയും അടക്കണം. സൗദി ടൂറിസം വകുപ്പിെൻറ അംഗീകാരമുള്ള ഹോട്ടലുകളില്‍ മാത്രമേ ക്വാറൻറീൻ അനുവദിക്കൂ.
സൗദിയിലെത്തി നാല് മണിക്കൂറിനുള്ളിൽ യാത്രക്കാർ ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിൽ റിപ്പോർട്ട് ചെയ്യണമെന്നും ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിലേക്ക് യാത്രാവിലക്ക് നിലനിൽക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ യാത്രാ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസങ്ങൾ ക്വാറൻറീൻ പൂർത്തിയാക്കി സൗദിയിലെത്തിയാലും മേൽപറഞ്ഞ നിബന്ധനകൾ അവർക്കും ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.