Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖു​ദ്​​സും...

ഖു​ദ്​​സും മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യും ചു​വ​പ്പു​രേ​ഖ: ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ​ ര​ക്ഷാ സമിതി ഇ​ട​പെ​ട​ണം –ഒ.​െ​എ.​സി

text_fields
bookmark_border
ഖു​ദ്​​സും മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യും ചു​വ​പ്പു​രേ​ഖ: ഇ​​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ ​ ര​ക്ഷാ സമിതി ഇ​ട​പെ​ട​ണം –ഒ.​െ​എ.​സി
cancel
camera_alt

ഒ.​െ​എ.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അ​ടി​യ​ന്ത​ര യോ​ഗ​ം ഒാൺലൈനിൽ ചേർന്നപ്പോൾ

ജി​ദ്ദ: ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ത​ട​യാ​ൻ സു​ര​ക്ഷ കൗ​ൺ​സി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും ഫ​ല​സ്​​തീ​നി​ലെ സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രാ​യ എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഒ.​െ​എ.​സി വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യു​ടെ ക്ഷ​ണ​പ്ര​കാ​രം ചേ​ർ​ന്ന അ​സാ​ധാ​ര​ണ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​െൻറ സ​മാ​പ​ന​ത്തി​ൽ പു​റ​പ്പെ​ടു​വി​ച്ച ​പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം ഉൗ​ന്നി​പ്പ​റ​ഞ്ഞ​ത്.

സു​ര​ക്ഷ കൗ​ൺ​സി​ൽ അ​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ​ജ​ന​റ​ൽ അ​സം​ബ്ലി​യി​ലേ​ക്ക്​ പോ​കാ​ൻ ഞ​ങ്ങ​ളെ പ്രേ​രി​പ്പി​ക്കും. ഖു​ദ്​​സും അ​ൽ​അ​ഖ്​​സ പ​ള്ളി​യും മു​സ്​​ലിം സ​മൂ​ഹ​ത്തി​െൻറ ചു​വ​പ്പു​രേ​ഖ​യാ​ണ്.

അ​ൽ​അ​ഖ്​​സ പ​ള്ളി​യു​ടെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളി​ൽ​നി​ന്നും​ ഇ​സ്ര​ാ​യേ​ൽ പി​ന്മാ​റ​ണം. അ​ധി​നി​വേ​ശ​ശ​ക്തി​യെ​ന്ന നി​ല​യി​ൽ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​യ​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്രാ​യേ​ലി​നു​ത​ന്നെ.

ഫ​ല​സ്​​തീ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ഒ.​െ​എ.​സി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ എ​ല്ലാ​ത്ത​രം പി​ന്തു​ണ​യും ന​ൽ​കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത അ​ന്തി​മ പ്ര​സ്​​താ​വ​ന​യി​ൽ ഉൗ​ന്നി​പ്പ​റ​ഞ്ഞു.ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഇ​സ്രാ​യേ​ലി​നെ നി​ർ​ബ​ന്ധി​ക്കാ​ൻ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ.​​െ​എ.​സി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelQuds and Masjid al-AqsaO.I.C
Next Story