Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്വ​യ​റ്റ് ലേ​ഡീ​സ്...

ക്വ​യ​റ്റ് ലേ​ഡീ​സ് റി​യാ​ദ് സാ​ഹി​ത്യ​സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ക്വ​യ​റ്റ് ലേ​ഡീ​സ് റി​യാ​ദ് സാ​ഹി​ത്യ​സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ക്വ​യ​റ്റ് ലേ​ഡീ​സ് റി​യാ​ദ് സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ​സ​ദ​സ്സി​ൽ എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​ർ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: ‘അ​ക്ഷ​ര​നി​ലാ​വ്’ എ​ന്ന പേ​രി​ൽ ക്വ​യ​റ്റ് ലേ​ഡീ​സ് റി​യാ​ദ് എ​ന്ന സം​ഘ​ട​ന സാ​ഹി​ത്യ​സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ‘ഒ​രു സൗ​ദി അ​റേ​ബ്യ​ൻ പാ​ര​ഗ​ൺ ക​ഥ’ എ​ന്ന പു​സ്ത​ക​ത്തി​​ന്റെ ര​ച​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ ബ​ഷീ​ർ മു​സ്‍ലി​യാ​ര​കം സാ​ഹി​ത്യ​സ​ദ​സ്സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ച ജോ​സ​ഫ് അ​തി​രു​ങ്ക​ൽ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും വാ​യ​ന എ​ഴു​ത്തു​കാ​ര​​ന്റെ പ​ണി​പ്പു​ര​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ഴു​ത്തു​കാ​ർ സ്വ​യം വി​മ​ർ​ശ​ക​രാ​യി​ക്കൊ​ണ്ട് എ​ഴു​താ​തി​രി​ക്കു​ക​യും​കൂ​ടി ചെ​യ്യു​മ്പോ​ഴാ​ണ് അ​വ​രി​ലെ യ​ഥാ​ർ​ഥ സാ​ഹി​ത്യം ജ​നി​ക്കു​ന്ന​തും അ​ത് ഹൃ​ദ്യ​മാ​കു​ന്ന​തും എ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ന​ജിം കൊ​ച്ചു​ക​ലു​ങ്ക് പ​റ​ഞ്ഞു. എ​ഴു​താ​തെ ത​ര​മി​ല്ല എ​ന്ന അ​വ​സ്ഥ വ​രു​മ്പോ​ഴാ​ണ് താ​ൻ എ​ഴു​തു​ന്ന​തെ​ന്ന് നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ ക​മ​ർ​ബാ​നു അ​ബ്​​ദു​സ്സ​ലാം സം​സാ​രി​ച്ചു. ആ​ത്മീ​യ വ​ഴി​ക​ൾ എ​ഴു​ത്തി​നെ സ്വാ​ധീ​നി​ക്കു​ക​യും ക​വി​ത​ക​ളി​ൽ ആ​ത്മീ​യ​ത​യോ​ടു​ള്ള പ്ര​ണ​യം സ്വ​ത്വ​പ്ര​തി​ഫ​ല​ന​മാ​യി ഊ​ർ​ന്നു​വീ​ഴു​ന്ന​തും അ​ക്ഷ​ര​ജീ​വി​ത​ത്തി​ലെ അ​നു​ഗ്ര​ഹ നി​മി​ഷ​ങ്ങ​ളാ​ണെ​ന്ന്​ എ​ഴു​ത്തു​കാ​രി നി​ഖി​ല സ​മീ​ർ പ​റ​ഞ്ഞു.

‘പ്ര​വാ​സം: ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും’ എ​ന്ന പു​സ്ത​ക​ര​ച​ന​യു​ടെ പ്ര​യാ​ണ​ത്തെ​ക്കു​റി​ച്ച് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി സം​സാ​രി​ച്ചു. ‘കു​രു​ടി​പ്രാ​വ്’, ‘ക​ള്ള​​ന്റെ മ​ക​ൾ’ തു​ട​ങ്ങി​യ ത​​ന്റെ പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച്​ സു​ബൈ​ദ കൊ​മ്പി​ൽ അ​ട​ങ്ങാ​ത്ത വാ​യ​ന​യും പ്ര​കൃ​തി​യു​ടെ നൈ​ർ​മ​ല്യ​വും കു​ഞ്ഞു​ങ്ങ​ളോ​ടു​ള്ള ഇ​ഷ്​​ട​വു​മാ​ണ് ത​ന്നി​ലെ എ​ഴു​ത്തു​കാ​രി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് പ​റ​ഞ്ഞു. പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ലെ എ​ഡി​റ്റി​ങ്​ ഡെ​സ്കാ​ണ് പു​സ്ത​ക ര​ച​ന​യി​ലേ​ക്കു​ള്ള പാ​ത തെ​ളി​യി​ച്ച​തെ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ വി.​ജെ. ന​സ​റു​ദ്ദീ​ൻ പ​റ​ഞ്ഞു.

‘കാ​ത​ൽ’ പോ​ലു​ള്ള സി​നി​മ​ക​ൾ ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന ഈ ​കാ​ല​ത്ത്​ ‘മ​സ്ര​യി​ലെ സു​ന്ദ​രി’ എ​ന്ന ഷെ​ഫീ​ന​യു​ടെ നോ​വ​ൽ ഏ​റെ പ്ര​സ​ക്ത​മാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ‘നോ ​യു​വ​ർ ചൈ​ൽ​ഡ്’ എ​ന്ന പു​സ്ത​കം അ​വ​ത​രി​പ്പി​ച്ച്​ സം​സാ​രി​ച്ചു. ശാ​ന്ത തു​ള​സീ​ധ​ര​ൻ എ​ഴു​തി​യ ‘മ​രു​ഭൂ​മി​യി​ലെ ത​ണ​ൽ മ​ര​ങ്ങ​ൾ’ എ​ന്ന പു​സ്ത​കം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് തെ​ച്ചി അ​വ​ത​രി​പ്പി​ച്ചു. ‘മ​ണ​ൽ​ച്ചു​ഴി​ക​ൾ’ എ​ന്ന ത​​ന്റെ പു​സ്ത​കം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ റാ​ഫി പാ​ങ്ങോ​ട് അ​വ​ത​രി​പ്പി​ച്ചു.

ശി​ഹാ​ബു​ദ്ദീ​ൻ കു​ഞ്ചി​സ് ‘സൗ​ദി ചാ​റ്റ് ഡോ​ട്ട് കോം’, ​നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി ‘വൈ​ദ്യേ​ഴ്സ് മ​ന​സി​ൽ’, ഹി​ബ അ​ബ്​​ദു​സ്സ​ലാം ‘കു​രു​ടി​പ്രാ​വ്’, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ‘മ​ണ​ൽ ചു​ഴി​ക​ൾ’, റ​ഹ്​​മ​ത്ത് അ​ഷ​റ​ഫ് ‘ഒ​രു സൗ​ദി അ​റേ​ബ്യ​ൻ പാ​ര​ഗ​ൺ ക​ഥ’, സ്വ​പ്ന ജ​യ​ച​ന്ദ്ര​ൻ ‘നോ ​യു​വ​ർ ചൈ​ൽ​ഡ്’, പി.​എ​സ്. കോ​യ ‘പ്ര​വാ​സം: ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും’ എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

പ​ങ്കെ​ടു​ത്ത എ​ഴു​ത്തു​കാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ലാ​ജ അ​ഹ​ദ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​ഫീ​ന സ്വാ​ഗ​ത​വും ഷെ​മീ​ന അ​ൻ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ ല​യ്സ്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ഷി​ബു ഉ​സ്മാ​ൻ, സ​ലിം ആ​ർ​ത്തി​യി​ൽ, ഷാ​ജി മ​ഠ​ത്തി​ൽ, ജ​സീ​ല മൂ​സ, ഹ​സ്ബി​ന, റ​ജീ​ന ടീ​ച്ച​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​സ​ർ അ​ബ്​​ദു​സ്സ​ത്താ​ർ മോ​ഡ​റേ​റ്റ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaQuiet Ladies Riyadh Literary Conference
News Summary - Quiet Ladies Riyadh Literary Conference Organized
Next Story