നീർക്കുന്നം സ്നേഹസംഗമം കൂട്ടായ്മ ക്വിസ് മത്സരം
text_fieldsദമ്മാം: ലോക്ഡൗൺ നാളുകളെ വിജ്ഞാനപ്രദമാക്കാൻ നീർക്കുന്നം സ്നേഹസംഗമം കൂട്ടായ്മ ഇസ്ലാമിക ക്വിസ് മത്സരത്തിനു തുടക്കം കുറിച്ചു. നീർക്കുന്നം, വളഞ്ഞവഴി, കാക്കാഴം തുടങ്ങിയ പ്രദേശത്തെ പ്രവാസികൾ ഉൾെപ്പടെയുള്ള എഴുന്നൂറോളം അംഗങ്ങൾ ഉൾക്കൊള്ളുന്ന മൂന്ന് വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെയാണ് മത്സരം. മേയ് 10 വരെയാണ് മത്സരം. ഖുർആൻ, ഹദീസ്, ഇസ്ലാമിക ചരിത്രങ്ങൾ എന്നിവയിൽ നിന്നാണ് ചോദ്യങ്ങൾ.
ശരിയുത്തരം നൽകുന്നവരിൽ നിന്ന് ഒരാളെ നറുക്കടുപ്പിലൂടെ വിജയിയായി പ്രഖ്യാപിക്കും. ഓരോ ദിവസത്തെയും വിജയികൾക്ക് സമ്മാനങ്ങളും നൽകും. കൂട്ടായ്മയുടെ മുഖ്യ ഉപദേഷ്ടാവ് ഹദിയത്തുല്ല തങ്ങൾ അൽഹൈദറൂസി, മുഖ്യരക്ഷാധികാരി നിസാം മുസ്തഫ, കൺവീനർ മാഹീൻ തറയിൽ, ക്വിസ് മാസ്റ്റർ അബ്ദുൽ സലാം അഹമ്മദ്, ഷിഹാബ് കളമ്പുകാട്, യാസർ കുടിലിൽ, സലാം ജിദ്ദ, സുഹൈൽ ഖാൻ, മുഹമ്മദ് ഹനീഫ്, ലത്തീഫ് മുക്രി, സിറാജ് കരുമാടി, അനസ് പേൾ, സായിദ് കുന്നുമ്മ, ഇല്യാസ് മൂത്തേടം, ഷാമോൻ വളഞ്ഞവഴി എന്നിവരാണ് നേതൃത്വം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.