ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ബാലവേദിയിലെ കുട്ടികൾക്കായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്കുളള സമ്മാനങ്ങൾ വിതരണം ചെയ്തു. ബത്ഹ അപ്പോളോ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മാന വിതരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ റീമ ഷെറിൻ ഒന്നാം സ്ഥാനവും ദിയ റഷീദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഇൽഹാം മൂന്നും ഷാഹിന നാലും സ്ഥാനങ്ങൾക്ക് അർഹരായി. ഒ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ മത്സരം നിയന്ത്രിച്ചു. മത്സരത്തിന്റെ ഭാഗമായി 50ഓളം കുട്ടികൾ പങ്കാളികളായിരുന്നു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപ്പള്ളി, ജോൺസൺ മാർക്കോസ് എന്നിവർ സമ്മാനിച്ചു. നാസർ വലപ്പാട്, സിദ്ദീഖ് കല്ലുപറമ്പൻ, ഷാജി മഠത്തിൽ, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, ഷമീർ മാളിയേക്കൽ, ബിനോയ് മത്തായി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.