ഖുർആൻ ലിപിയെഴുത്തുകാരൻ ശൈഖ് ഉസ്മാൻ ത്വാഹ ജോലിയിൽ നിന്ന് വിരമിക്കില്ല
text_fieldsജിദ്ദ: കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയത്തിലെ ഖുർആൻ ലിപി കൈയ്യെഴുത്തുകലാകാരനഖായ ശൈഖ് ഉസ്മാൻ ത്വാഹയുട െ കരാർ പുതുക്കാൻ മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് നിർദേശം നൽകി. അദ്ദ േഹത്തിെൻറ തൊഴിൽ കരാർ അവസാനിച്ചത് അറിഞ്ഞതിനെ തുടർന്നാണ് മരന്തിയുടെ നിർദേശം. ഇൗ മേഖലയിൽ ഉസ്മാൻ ത്വാഹയുടെ സംഭാവന മാനിച്ചും മരണം വരെ ഖുർആെൻറ മാർഗത്തിൽ സേവന നിരതനാകാനുള്ള താൽപര്യം മുൻനിർത്തിയുമാണ് കരാർ പുതുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കരാർ പുതുക്കാൻ നിർദേശിച്ച മന്ത്രിക്ക് ഉസ്മാൻ ത്വാഹ നന്ദി രേഖപ്പെടുത്തി.
സിറിയയിലാണ് ഉസ്മാൻ ത്വാഹയുടെ ജനനം. 85 കാരനായ ഉസ്മാൻ ത്വാഹ ഖുർആൻ ലിപി എഴുത്തുകാരിൽ മുസ്ലിം ലോകത്ത് അറിയപ്പെട്ട ആളാണ്. 13 ലധികം തവണ ആകർഷകമായ ലിപിയിൽ ഖുർആൻ പകർത്തി എഴുതിയിട്ടുണ്ട്. സൗദിയിലേക്ക് വരുന്നതിന് മുമ്പ് 1970 ലാണ് സിറിയൻ മത ഒൗഖാഫ് കാര്യാലയത്തിനു വേണ്ടി ആദ്യഖുർആൻ പകർത്തി എഴുതിയത്. ഉസ്മാൻ ത്വാഹയുടെ കൈപടം കൊണ്ട് പകർത്തിയ മുസ്ഹഫിെൻറ കോപ്പികൾ 200 ദശ ലക്ഷത്തിലധികം അച്ചടിച്ചിട്ടുണ്ട്. ഇപ്പോഴും അച്ചടിച്ചു ലോകത്ത് വിതരണം ചെയ്തു കൊണ്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.