ഖുർആൻ മനഃപാഠമത്സരം മക്കയിൽ ആരംഭിച്ചു
text_fieldsമക്ക: പ്രതിരോധമന്ത്രാലയത്തിലെ സായുധസേനക്ക് കീഴിലുള്ള മതകാര്യവിഭാഗത്തിന്റെ ഒമ്പതാമത് ഖുർആൻ മനഃപാഠമത്സരം മക്കയിൽ ആരംഭിച്ചു.പ്രതിരോധമന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുവേണ്ടി ബൗദ്ധിക യുദ്ധകേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. മുഹമ്മദ് അൽഈസ ഉദ്ഘാടനം ചെയ്തു. സായുധസേനയുടെ മതകാര്യവകുപ്പ് ഡയറക്ടർ ജനറലും മത്സരത്തിന്റെ ജനറൽ സൂപ്പർവൈസറുമായ അബ്ദുറഹ്മാൻ അൽ-ഹുസൈനിയും മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
രാജ്യത്തെ ജനങ്ങളെയും അവിടത്തെ നിവാസികളെയും ഖുർആൻ പഠിപ്പിക്കുന്നതിനും അവർ മനഃപാഠമാക്കുന്നതിനും ഭരണകൂടം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും വിവിധ മാർഗങ്ങൾ അതിനായി ഒരുക്കിയിട്ടുണ്ടെന്നും ഡോ. അൽഈസ പറഞ്ഞു. ശേഷം 27ലധികം രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് എത്തിയ മത്സരാർഥികളുടെ ഖുർആൻ മനഃപാഠ പാരായണ മത്സരം ആരംഭിച്ചു. രാവിലെയും വൈകീട്ടുമായി രണ്ട് സമയങ്ങളിലായാണ് മത്സരം നടക്കുന്നത്. ഖുർആനുമായി ബന്ധപ്പെട്ട മറ്റ് ചില പരിപാടികളും മത്സരത്തോടൊപ്പം സംഘാടകർ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.