തനിമ ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
text_fieldsദമ്മാം: തനിമ സാംസ്കാരിക വേദി റമദാനിൽ നടത്തിയ ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷയിൽ കിഴക്കൻ പ്രവിശ്യയിൽ നിന്ന് വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. 'യാസീൻ' അധ്യായത്തെ ആസ്പദമാക്കി അഖില സൗദി തലത്തിൽ നടന്ന വിജ്ഞാന പരീക്ഷയിൽ ഒന്ന്, മൂന്ന് സ്ഥാനങ്ങളും ഒരു പ്രോത്സാഹന സമ്മാനവും നേടി കിഴക്കൻ പ്രവിശ്യ മുന്നിലെത്തി. അൽഖോബാർ സോണിൽ നിന്നുള്ള മുഹമ്മദ് ഹാരിസ് ഒന്നാം സ്ഥാനവും ദമ്മാം സോണിലെ നസ്നീൻ സിനാൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഖോബാറിൽ നിന്നുള്ള മുഹമ്മദ് പക്ടീരി പ്രോത്സാഹന സമ്മാനത്തിന് അർഹനായി. പരീക്ഷയുടെ ആദ്യപാദത്തിൽ പ്രവിശ്യയിൽ നിന്ന് നസ്നീൻ സിനാൻ, ഫാത്വിമ നദ, മുഹമ്മദ് പക്ടീരി, ബി.വി. മുസ്തഫ, മുഹമ്മദ് ഹാരിസ്, പി. ജാഫർ സാദിഖ്, പി. മിസ്ഹബ് എന്നിവർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.
വിജയികൾക്കുള്ള കാഷ് അവാർഡ് തനിമ കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ, സെക്രട്ടറി മുജീബ്റഹ്മാൻ എന്നിവരും കിഴക്കൻ പ്രവിശ്യ കമ്മറ്റിയുടെ പ്രത്യേക ഉപഹാരങ്ങൾ പ്രവിശ്യ പ്രസിഡൻറ് ഉമർ ഫാറൂഖ്, സെക്രട്ടറി അൻവർ ഷാഫി, സോനൽ പ്രസിഡൻറുമാരായ എൻ.വി. അസ്കർ, വി.എൻ. അബ്ദുൽ ഹമീദ്, ഷാജഹാൻ മനക്കൽ എന്നിവരും വിജയികൾക്ക് കൈമാറി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പരിപാടിയിൽ ഭാരവാഹികളായ എ.കെ. അസീസ്, നാസർ വള്ളിയത്ത്, മുഹമ്മദ് റഫീഖ്, സലീം ബാബു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.