ഖുർആൻ പാരായണ മത്സരം ഒന്നര ലക്ഷം രൂപയുടെ സമ്മാനങ്ങൾ
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ലോക മലയാളികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ഓൺലൈൻ ഇൻറർനാഷനൽ ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. ‘തഹ്സീൻ- 2020’എന്ന പേരിൽ നടത്തുന്ന മത്സരങ്ങൾ മൂന്നു വിഭാഗങ്ങളായാണ് നടക്കുന്നത്. ഓരോ വിഭാഗങ്ങളിലെയും ഒന്നാം സമ്മാനം 25,000 രൂപ വീതമാണ്. രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നൽകും. ഫൈനൽ റൗണ്ടിൽ പ്രവേശിക്കുന്ന മത്സരാർഥികൾക്ക് പ്രശസ്തിപത്രം നൽകും. ജൂനിയർ ആൺകുട്ടികൾ, ജൂനിയർ പെൺകുട്ടികൾ, പുരുഷന്മാർ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. റമദാൻ 12 മുതൽ 20 വരെയാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. ഇൗ റൗണ്ടിൽ നിശ്ചിത മാർക്ക് ലഭിക്കുന്ന മത്സരാർഥികളെ റമദാൻ 23 മുതൽ 25 വരെ നടക്കുന്ന ഫൈനൽ റൗണ്ടിൽ നിന്നാണ് വിജയികളെ നിശ്ചയിക്കുന്നത്.
യോഗത്തിൽ ചെയർമാൻ സൈദലവി ഫൈസി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അലവിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, കോഒാഡിനേറ്റർ ഷൗക്കത്ത് കടമ്പോട്ട്, വൈസ് ചെയർമാൻ മുജീബ് ഇരുമ്പുഴി, അഷ്റഫ് കൽപകഞ്ചേരി, മുനീർ വാഫി കാപ്പൻ, യൂനസ് കൈതക്കോടൻ, മുനീർ വാഴക്കാട്, അഷ്റഫ് മോയൻ, ഇക്ബാൽ തിരൂർ, ലത്തീഫ് താനാളൂർ, ഹമീദ് ക്ലാരി, റഫീഖ് മഞ്ചേരി, സിദ്ദീഖ് കോനാരി, അർഷദ് തങ്ങൾ, മൻസൂർ കണ്ടങ്കാരി, ശിഹാബ് താഴെക്കോട്, നജ്മുദ്ദീൻ അരീക്കൻ, ഷബീറലി ജാസ്, യൂനസ് തോട്ടത്തിൽ, നൗഫൽ ചാപ്പപ്പടി, ഷബീർ ഒതായി, സനൂജ് കുരിക്കൾ, ഫിറോസ് പള്ളിപ്പടി, ജനറൽ കൺവീനർ ആത്തിഫ് ബുഖാരി, ശരീഫ് അരീക്കോട് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.