റാഫേൽ നദാൽ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡർ
text_fieldsറിയാദ്: പ്രമുഖ ടെന്നീസ് തരം റാഫേൽ നദാലിനെ സൗദി ടെന്നീസ് ഫെഡറേഷൻ അംബാസഡറായി നിയമിച്ചു. കുട്ടികളെ പരിശീലിപ്പിക്കുന്നതിനും ടെന്നീസിൽ താൽപര്യം വർധിപ്പിക്കുന്നതിനുമായി മുൻ ലോക ഒന്നാം നമ്പർ താരം ഇനി മുതൽ എല്ലാ വർഷവും സൗദി അറേബ്യയിൽ കുറച്ച് സമയം ചെലവഴിക്കുമെന്ന് സൗദി ടെന്നീസ് ഫെഡറേഷൻ വ്യക്തമാക്കി. സൗദയിൽ പരിശീലന അക്കാദമി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അധികൃതർ പറഞ്ഞു.
സൗദിയിൽ ടെന്നീസ് വികസിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് അംബാസഡറായി നിയമിതനായ ശേഷം റാഫേൽ നദാൽ പറഞ്ഞു. പരിക്കിനെത്തുടർന്നാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽനിന്ന് പിന്മാറിയത്. സൗദിയിൽ എല്ലായിടത്തും വളർച്ചയും പുരോഗതിയുമാണ് ദർശിക്കാൻ കഴിയുന്നത്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണെന്നും റാഫേൽ നദാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.