റഹീം മോചന സഹായം; ‘റിയാദ് കോഴിക്കോടൻസ്’ 25 ലക്ഷം രൂപ നൽകും
text_fieldsറിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ദീർഘകാലമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിെൻറ മോചനശ്രമത്തിനായി രൂപവത്കരിച്ച ‘റഹീം മോചന സഹായ ഫണ്ടി’ലേക്ക് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ 25 ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.
മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽബോഡി യോഗം സിറ്റിഫ്ലവർ മാനേജിങ് ഡയറക്ടർ ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. റഹീം നിയമസഹായ സമിതി ജോയിൻറ് കൺവീനർ മുനീബ് പാഴൂർ നിലവിലെ സഹചര്യങ്ങൾ വിശദീകരിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഡ്മിൻ ലീഡ് കെ.സി. ഷാജു സ്വാഗതം പറഞ്ഞു. നിയമ സഹായ സമിതി ചീഫ് കോഓഡിനേറ്റർ ഹസൻ ഹർഷദ്, സഹായ സമിതി കറസ്പോണ്ടൻറ് സഹീർ മുഹ്യുദ്ധീൻ, മുജീബ് മൂത്താട്ട്, അഡ്വ. അബ്ദുൽ ജലീൽ, മജീദ് പൂളക്കാടി, അക്ബർ വേങ്ങാട്ട്, ഫൈസൽ പൂനൂർ, മിര്‍ഷാദ് ബക്കർ, നിസാം ചേന്ദമംഗലൂർ, റിയാസ് കൊടുവള്ളി, മുസ്തഫ നെല്ലിക്കാപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.