റഹീമിെൻറ മോചനഹരജി വധശിക്ഷ റദ്ദ് ചെയ്ത കോടതി ബെഞ്ച് നവംബർ 17ന് പരിഗണിക്കും
text_fieldsറിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിെൻറ മോചന ഹരജി വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബർ 17നാണ് കേസ് പരിഗണിക്കാൻ പുതിയ ബെഞ്ച് സമയം അനുവദിച്ചിട്ടുള്ളത്.
നേരത്തേ കോടതി അറിയിച്ച തീയതി നവംബർ 21 ആയിരുന്നു. എന്നാൽ പ്രതി ഭാഗത്തിന്റെ അപേക്ഷപ്രകാരമാണ് 17ലേക്ക് മാറ്റിയത്. നിലവിൽ അനുവദിച്ച തീയതിക്ക് മുമ്പുതന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, കുടുംബപ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ അറിയിച്ചു.
തീയതി കുറച്ചുകൂടി നേരത്തേയാക്കാൻ കോടതി വഴി അഭിഭാഷകനും വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യൻ എംബസിയും ശ്രമം തുടരുന്നുണ്ട്. 21ന് നടന്ന സിറ്റിങ്ങിൽ ബെഞ്ച് തീരുമാനമെടുക്കാതെ ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിന് വിടുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് മോചനഹരജി കൈമാറിയിരിക്കുന്നത്.
നിർദിഷ്ട ബെഞ്ചിൽ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്. ഈ സിറ്റിങ്ങിൽ ഈ കേസിന്റെ അന്തിമവിധി പറയുമെന്നാണ് പ്രതീക്ഷയെന്ന് റിയാദ് റഹീം സഹായസമിതി അറിയിച്ചു. ഇന്ത്യൻ എംബസി റഹീമിന്റെ യാത്രാരേഖകൾ തയാറാക്കിയിട്ടുണ്ട്.
മോചന ഉത്തരവ് ഉണ്ടായാൽ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാൻ കഴിയും. 18 വർഷത്തെ ശ്രമത്തിന് ശുഭാന്ത്യമുണ്ടാവാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, സഹായസമിതി ചെയർമാൻ സി.പി. മുസ്തഫ, കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ. സെബിൻ ഇഖ്ബാൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.