Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​​ഴ​യി​ല​ലി​ഞ്ഞ്​...

മ​​ഴ​യി​ല​ലി​ഞ്ഞ്​ സൗ​ദി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല

text_fields
bookmark_border
മ​​ഴ​യി​ല​ലി​ഞ്ഞ്​ സൗ​ദി പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല
cancel
camera_alt

ജി​ദ്ദ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്​​ത മ​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

ജി​ദ്ദ: ജി​ദ്ദ​യി​ൽ ക​ന​ത്ത ഇ​ടി​യും മ​ഴ​യും. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടു​കൂ​ടി​യാ​ണ്​ ജി​ദ്ദ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ഴ ക​ന​ത്ത​ത്. ശ​നി​യാ​ഴ്​​ച മു​ത​ൽ മേ​ഖ​ല​യി​ൽ മ​ഴ ആ​രം​ഭി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്​​ച​യും ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

രാ​വി​ലെ മു​ത​ൽ ഇ​ടി​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചാ​റ്റ​ൽ​മ​ഴ​യും തു​ട​ങ്ങി. 11​ മ​ണി​യോ​ടെ​ പ​ട്ട​ണ​ത്തി​െൻറ മി​ക്ക​ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യാ​ണു​ണ്ടാ​യ​ത്. ര​ണ്ടു​ വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ​ക്കാ​ണ്​ ജി​ദ്ദ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ല റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റി. കാ​റ്റി​നെ തു​ട​ർ​ന്ന്​ ന​സീം, സു​ലൈ​മാ​നി​യ ജി​ല്ല​ക​ളി​ൽ മ​ര​ങ്ങ​ൾ നി​ലം​പൊ​ത്തി.​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ജി​ദ്ദ​യി​ലും പ​രി​സ​ര​ത്തും ക​ന​ത്ത​മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥ വ​കു​പ്പി​െൻറ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന്​​ സി​വി​ൽ ഡി​ഫ​ൻ​സ്, ട്രാ​ഫി​ക്, മു​നി​സി​പ്പാ​ലി​റ്റി, ആ​രോ​ഗ്യം, റെ​ഡ്​​ക്ര​സ​ൻ​റ് വ​കു​പ്പു​ക​ൾ​ക്ക്​ കീ​ഴി​ൽ വേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. വെ​ള്ള​ക്കെ​ട്ടി​നും ഒ​ഴു​ക്കി​നും കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഫൈ​ബ​ർ ബോ​ട്ടു​ക​ള​ട​ക്ക​മു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ൾ ട്രാ​ഫി​ക്കും സി​വി​ൽ ഡി​ഫ​ൻ​സും ഒ​രു​ക്കി​യി​രു​ന്നു. റോ​ഡി​ലെ​യും അ​ണ്ട​ർ പാ​സ്​​വേ​ക​ളി​ലെ​യും ​വെ​ള്ളം നീ​ക്കാ​നും ശു​ചീ​ക​ര​ണ​ത്തി​നും മു​നി​സി​പ്പാ​ലി​റ്റി കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ക്കു​ക​യും ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ഒ​രു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. മു​ഴു​വ​ൻ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ജാ​ഗ്ര​ത​നി​ർ​ദേ​ശം മേ​ഖ​ല ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്​​ട​റേ​റ്റ്​ നി​ൽ​കി. ഞാ​യ​റാ​ഴ്​​ച വ​രെ മേ​ഖ​ല​യി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്നും മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്നും​ മ​ക്ക മേ​ഖ​ല ദു​ര​ന്ത​നി​വാ​ര​ണ കേ​ന്ദ്രം നേ​ര​േ​ത്ത മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റെ മേ​ഖ​ല​ക​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം തു​ട​രു​ക​യാ​ണ്. മ​ക്ക,​ ത​ബൂ​ക്ക്​ മേ​ഖ​ല​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ​യു​ണ്ടാ​യി. അ​ടു​ത്ത ചൊ​വ്വാ​ഴ്​​ച വ​രെ പ​ല മേ​ഖ​ല​ക​ളി​ലും മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​​ കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​െൻറ അ​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain
News Summary - Rains continue in Saudi Arabia
Next Story