Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ഉ​ൾ​പ്പെ​ടെ...

റി​യാ​ദ് ഉ​ൾ​പ്പെ​ടെ എ​ട്ട് പ്ര​വി​ശ്യ​ക​ളി​ൽ മ​ഴ തു​ട​രും

text_fields
bookmark_border
മ​ഴ
cancel
camera_alt

മ​ദീ​ന ​മേ​ഖ​ല​യി​ൽ മ​ഴ പെ​യ്​​ത​പ്പോ​ൾ

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ എ​ട്ട്​ പ്ര​വി​ശ്യ​ക​ളി​ൽ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​തേ​സ​മ​യം നാ​ല് പ്ര​വി​ശ്യ​ക​ളി​ലെ കാ​ലാ​വ​സ്ഥാ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

റി​യാ​ദ്, ന​ജ്​​റാ​ൻ, ജീ​സാ​ൻ, അ​സീ​ർ, അ​ൽ​ബാ​ഹ, മ​ക്ക, മ​ദീ​ന എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ രീ​തി​യി​ൽ​ മ​ഴ തു​ട​രു​ക. എ​ന്നാ​ൽ ജീ​സാ​ൻ, അ​ൽ​ബാ​ഹ, അ​സീ​ർ, മ​ക്ക പ്ര​വി​ശ്യ​ക​ളി​ലു ള്ള​വ​ർ​ക്കാ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മ​ഴ​ക്കാ​ല​ത്തെ സു​ര​ക്ഷ​ക്ക് വെ​ള്ള​ക്കെ​ട്ടു​ക​ൾ, താ​ഴ്‌​വ​ര​ക​ൾ, അ​ണ​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് അ​ക​ന്ന് നി​ൽ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ചെ​ങ്ക​ട​ലി​ൽ​നി​ന്ന്​ വ​ട​ക്കു​നി​ന്ന്​ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്ക്​ മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 45 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rain AlertSaudi Arabia News
News Summary - Rain will continue in eight provinces including Riyadh
Next Story