റെയിൻബോ എഫ്.സിയും ലാന്റേൺ എഫ്.സിയും ഫൈനലിൽ
text_fieldsറിയാദ്: യുനൈറ്റഡ് എഫ്.സി റിയാദ് സംഘടിപ്പിക്കുന്ന സാരി സൂപ്പർ കപ്പിന്റെ ഫൈനൽ വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ അൽഖർജ് റോഡിലെ അൽ ഇസ്കാൻ സ്റ്റേഡിയത്തിൽ നടക്കും.
കഴിഞ്ഞയാഴ്ച നടന്ന ഒന്നാം സെമിഫൈനലിൽ അസീസിയ്യ സോക്കർ ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മിഡ്ഈസ്റ്റ് ഫുഡ് റെയിൻബോ സുലൈ എഫ്.സി ഫൈനലിൽ പ്രവേശിച്ചു.
രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഇരുടീമുകളും വാശിയിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഐബി ടെക്ക് ലാേൻറൺ എഫ്.സിയെ വിറപ്പിച്ച് ബറകാത്ത് ഡെയിറ്റ്സ് ഐ.എഫ്.എഫ്.സി ഒരു ഗോൾ നേടി മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ നേടി ഐ.ബി ടെക്ക് ലാന്റേൺ എഫ്.സി ഫൈനൽ ബർത്ത് ഉറപ്പിച്ചു. ഐ.എഫ്.എഫ്.സിക്ക് വേണ്ടി നിസാറും ലാന്റേൺ എഫ്.സിക്ക് വേണ്ടി ബസ്സാം, റഫീഖ്, ഇനാസ്, ഷുഹൈബ് എന്നിവരും ഓരോ ഗോളുകൾ നേടി.
ഒന്നാം സെമി ഫൈനൽ മത്സരത്തിൽ സകരിയ്യ (റെയിൻബൊ സുലൈ എഫ്.സി), രണ്ടാം സെമിഫൈനൽ മത്സരത്തിൽ റഫീഖ് ഇത്താപ്പു (ലാന്റേൺ എഫ്.സി) എന്നിവർ മാൻ ഓഫ് ദ മാച്ച് ട്രോഫിക്ക് അർഹരായി.
സാരി പ്രതിനിധികളായ അസദ് അലിശാഹ്, ഷഫീവ് വാളക്കുണ്ടിൽ, സൗദി റഫറി അലി അൽഖഹ്താനി, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളായ ശകീൽ, മുസ്തഫ മമ്പാട്, ശരീഫ് കാളികാവ്, റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ), അബ്ദുറഹ്മാൻ, മുസമ്മിൽ യൂ.എഫ്.സി ടൂർണമെൻറ് ചെയർമാൻ ബാബു മഞ്ചേരി, യു.എഫ്.സി പ്രതിനിധികളായ ശൗലിക്, മൻസൂർ തിരൂർ, കുട്ടി വല്ലപ്പുഴ, നൗഷാദ്, ജാഫർ ചെറുകര എന്നിവരും കളിക്കാരെ പരിചയപ്പെട്ടു.
പ്രജേഷ് വിളയിൽ, ഫൈസൽ പാഴൂർ, നിഖിൽ, ബാവ ഇരുമ്പുഴി എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു. ഷബീർ മൈലപ്പുറം, അലി കൊളത്തിക്കൽ, ശരത്, മജീദ് ബക്സർ, അബ്ദുറഹ്മാൻ, ചെറിയാപ്പു, സാഹിർ എന്നിവർ ചേർന്ന് മാൻ ഓഫ് ദി മാച്ച് സമ്മാനങ്ങൾ കൈമാറി. അസ്ഹർ, മുഷ്താഖ്, സഫര്, ഉമർ, റഫ്സാൻ, മൻസൂർ പൂക്കുളത്തൂർ, ആദിൽ, അനീസ് പാഞ്ചോല, അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.