സൗദിയിൽ വ്യാഴാഴ്ച മുതൽ മഴക്ക് സാധ്യത
text_fieldsയാംബു: വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ സൗദി അറേബ്യയിലെ 10 പ്രവിശ്യകളിൽ മിന്നലിനും മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മക്ക, മദീന, അൽബഹ, അസീർ, ജിസാൻ, അൽഖസിം, റിയാദ്, ഹാഇൽ, വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മിന്നലോടുകൂടിയ മഴക്ക് സാധ്യത. ചിലയിടങ്ങളിൽ മിതമായ മഴയും മറ്റു ചിലയിടങ്ങളിൽ പേമാരിയുമുണ്ടായേക്കും. മക്ക മേഖലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും പല പ്രദേശങ്ങളിലും സാധ്യത കൽപിക്കുന്നു. മക്ക, ത്വാഇഫ്, ജിദ്ദ, റാബിഖ്, ഖുലൈസ്, അൽകാമിൽ, അൽജുമൂം പ്രദേശങ്ങളിലും ഈ അവസ്ഥയായിരിക്കും.
മദീനയുടെ തെക്കൻ ഭാഗങ്ങളിൽ മിതമായ മഴക്കാണ് സാധ്യത. അൽബഹ, ജിസാൻ എന്നിവിടങ്ങളിലും മഴ കനത്തേക്കും. ആലിപ്പഴ വർഷത്തോടൊപ്പം പേമാരിക്കും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് നിർദേശിച്ചു. അൽഖസീം, ബുറൈദ, ഉനൈസ മേഖലകളിൽ കനത്ത മഴയാണുണ്ടാവുക. അൽ-ഖർജ്, റിയാദ്, ദമ്മാം, ജുബൈൽ, അൽഅഹ്സ, ഖത്വീഫ്, അൽഖോബാർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മിതമായ മഴയാണുണ്ടാവുക. പ്രകൃതിക്ഷോഭത്തിൽ അകപ്പെടുന്നവർ 940 എന്ന നമ്പറിൽ വിളിച്ചാണ് സഹായം തേടേണ്ടതെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.