രാജഗോപാൽ പരമേശ്വരൻ പിള്ള അബൂദബിയിൽ നിര്യാതനായി
text_fieldsഅബൂദബി : 25 വർഷമായി ബാങ്ക് ഓഫ് ഷാർജയുടെ അബൂദബി ബ്രാഞ്ചിൽ ഓഫീസറായിരുന്ന പാലക്കാട് സ്വദേശി രാജഗോപാൽ പരമേശ്വരൻ പിള്ള (62) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖം മൂലം മൂന്നു മാസമായി അബൂദബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.
അബൂദബി ശൈഖ് ഖലീഫ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. അബൂദബിയിലെ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന മീര രാജഗോപാലാണ് ഭാര്യ.
മകൻ വിഭു ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ആത്മീയ വിഷയങ്ങളിലും പൂജാകളിലും ഏറെ അവഗാഹമുണ്ടായിരുന്ന ഇദ്ദേഹമാണ് പ്രവാസഭൂമിയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിനു മുന്നോടിയായുള്ള കർമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. അബുദബിയിലെ സാമൂഹിക സംഘടനകളുടെ ചടങ്ങളുകളിലും ഇദ്ദേഹം പൂജകൾ നിർവഹിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.