പ്രവാസത്തിലെ ദുരിതകാലം കഴിഞ്ഞ് രാജേഷ് മടങ്ങിയത് മരണത്തിലേക്ക്
text_fieldsദമ്മാം: ഹുറൂബിെൻറ കെണിയും സ്പോൺസറിൽനിന്നുള്ള പ്രയാസങ്ങളും സഹിച്ച് ദുരിതപർവം കഴിഞ്ഞ് നാടണഞ്ഞ യുവാവിന് ദിവസങ്ങൾക്കകം ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (32) ആണ് മാസങ്ങൾ നീണ്ടുനിന്ന തൊഴിൽ കേസിൽ അനുകൂല വിധി നേടി നാട്ടിലെത്തി ദിവസങ്ങൾക്കം മരിച്ചത്. രാജേഷിെൻറ വാർത്ത ‘ഗൾഫ് മാധ്യമം’ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.
10 ദിവസം മുമ്പാണ് രാജേഷ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലുണ്ടായിരുന്ന നാസ് വക്കംതന്നെയാണ് ഇദ്ദേഹത്തെ വിമാനത്താവളത്തിൽനിന്ന് സ്വീകരിച്ച് നാട്ടിലെത്തിച്ചതും. ദിവസങ്ങൾക്കുശേഷം ഫോണിലും വാട്സ്ആപ്പിലും കിട്ടാതെ വന്നതോടെ ഇദ്ദേഹത്തെ തേടിയെത്തിയേപ്പാഴാണ് മരണ വിവരമറിയുന്നത്. നാട്ടിലെത്തിയതിെൻറ പിറ്റേദിവസം പിടിപെട്ട കടുത്ത പനിയാണ് മരണകാരണം. നിർധന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു രാജേഷ്. ഭാര്യയുടെ പിതാവ് നെട്ടല്ല് പൊട്ടി കിടപ്പിലാണ്. ഭാര്യ ഹൃദ്രോഗിയും.
ഇദ്ദേഹം രണ്ടുവർഷം മുമ്പാണ് ദമ്മാമിൽ പ്ലംബർ വിസയിൽ എത്തിയത്. എന്നാൽ, വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം ലഭിച്ചില്ലെന്നു മാത്രമല്ല, കരാർ പ്രകാരമുള്ള ജോലിയും ലഭിച്ചില്ല. ഇതോടെ മാനസികമായി തകർന്ന രാജേഷ് 15 മാസത്തോളം ജോലിയിൽ തുടർന്നു. നാട്ടിലെ ബാധ്യതകളാണ് രാജേഷിനെ ജോലിയിൽ പിടിച്ചുനിർത്തിത്. ഭാര്യയുടെ രോഗം കലശലായതോടെ നാട്ടിൽ പോകാൻ അനുമതി ചോദിച്ച രാജേഷിനെ സ്പോൺസർ ജോലിയിൽനിന്ന് വിലക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതിയുണ്ടായിരുന്നു. മാത്രമല്ല, ജോലിക്കെത്താത്ത കാരണം കാണിച്ച് ഹുറൂബ് ആക്കുകയും ചെയ്തു.
ഭക്ഷണം പോലും ലഭിക്കാതെ ഗൾഫിൽ പീഡനമനുഭവിക്കുന്ന തെൻറ ഭർത്താവിനെ സഹായിക്കണമെന്ന ആവശ്യവുമായി രാജേഷിെൻറ ഭാര്യ കേരള പ്രവാസി വകുപ്പിനും നോർക്കക്കും കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരനും പരാതി നൽകുകയും ചെയ്തു. അതേസമയം, ശമ്പള കുടിശ്ശിക ലഭിക്കുന്നതിനും നാട്ടിൽ പോകുന്നതിനും സഹായമഭ്യർഥിച്ച് രാജേഷ് അൽ ഖോബാർ തൊഴിൽ കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ എംബസിയും നോർക്ക അധികൃതരും രാജേഷിനെ സഹായിക്കാൻ ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിനോട് ആവശ്യപ്പെടുകയായിരുന്നു. അനുനയനീക്കം പരാജയപ്പെട്ടതിനെ തുടർന്ന് ലേബർ കോടതിയിൽ പരാതി നൽകിയതോടെ സ്പോൺസർ കുടിശ്ശികയുള്ള ശമ്പളം നൽകുകയും ഇദ്ദേഹത്തിന് എക്സിറ്റ് നൽകുകയും ചെയ്തു. അങ്ങനെയാണ് രാജഷ് നാടണഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.