രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം
text_fieldsറിയാദ്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 33ാമത് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടന്നു. ബത്ഹ സബർമതി ഓഫിസിൽ രാജീവ് ഗാന്ധി അനുസ്മരണ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ സലീം കളക്കര അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ രാജീവ് ഗാന്ധി രക്തസാക്ഷി അനുസ്മരണസംഗമം ഉദ്ഘാടനം ചെയ്തു. അദ്ധേഹത്തിന്റെ ധീര രക്തസാക്ഷിത്വത്തിന് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതായി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ഒ.ഐ.സി.സി നാഷനൽ കമ്മിറ്റിയംഗം അഡ്വ.എൽ.കെ അജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി ഭാരവാഹികളായ സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ശിഹാബ് കൊട്ടുകാട്,റഷീദ് കൊളത്തറ, റസാഖ് പൂക്കാട്ടുപാടം, സലീം അർത്തിയിൽ,ജോൺസൺ മാർക്കോസ്, നാദിർഷാ റഹിമാൻ,ബഷീർ സാപ്റ്റിക്കോ, സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗവും, സെൻട്രൽ കമ്മിറ്റി ട്രഷറർ സുഗതൻ നൂറനാട് സ്വാഗതവും, കണ്ണൂർ ജില്ല പ്രസിഡന്റ് മജീദ് കണ്ണൂർ നന്ദിയും പറഞ്ഞു. രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്,സജീർ പൂന്തുറ,ഷുക്കൂർ ആലുവ, അസ്ക്കർ കണ്ണൂർ, അലി ആലുവ, ബഷീർ കോട്ടക്കൽ,നാസർ വലപ്പാട്,ശരത് സ്വാമിനാഥൻ, ഷഫീഖ് പുറക്കുന്നിൽ, സലാം ഇടുക്കി ,ഷിബു ഉസ്മാൻ, മൊയ്തീൻ പാലക്കാട്, ഷംസു കളക്കര, മുഹമ്മദ് ഖാൻ പത്തനംതിട്ട, തൽഹത്ത് തൃശൂർ, ഹരീന്ദ്രൻ കണ്ണൂർ, തസ്നീഫ് വേങ്ങര, സൈനുദ്ദീൻ പട്ടാമ്പി, അൽത്താഫ് കളക്കര, അലി വേങ്ങര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.