ദീർഘദൂര യാത്രക്കാരെ കാത്ത് യാമ്പു- ജിദ്ദ ഹൈവേയിൽ ഇഫ്താർ കൂടാരം
text_fieldsയാമ്പു: ടൗണിൽ നിന്ന് ജിദ്ദ ഹൈവേയിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇഫ്താർ വിരുന്നിന് ഒരുക്കിയ കൂടാരം റമദാനിലെ വേറിട്ട കാഴ്ചയാണ്. യാമ്പു^ ജിദ്ദ റോഡിലൂടെ യാത്ര ചെയ്യുേമ്പാൾ 15 കിലോമീറ്റർ ദൂരമുള്ള ഹൈവേ റോഡരികിൽ മിനയിലെ ടെൻറിനെ ഓർമിപ്പിക്കുന്ന 'ഇഫ്താർ കൂടാരം' ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും. ദീർഘ ദൂരറോഡിലൂടെ യാത്ര പോകുന്നവർക്ക് വലിയ ആശ്വാസമാണ് ഇത്. നോമ്പുതുറ സമയത്തിനകം ലക്ഷ്യ സ്ഥാനത്ത് പാഞ്ഞെത്താൻ യാത്രികർ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ദിവസവും മുന്നൂറോളം പേർക്ക് ഇവിടെ ഇഫ്താറിന് സൗകര്യം ഒരുക്കുന്നുവെന്ന് സംഘാടകർ പറഞ്ഞു.
യാമ്പു റോയൽ കമീഷൻ ചുമതലപ്പെടുത്തിയ ചാരിറ്റി സംഘമാണ് നോമ്പുതുറക്കാവശ്യമായ വിഭവങ്ങൾ ഒരുക്കുന്നത്. ഭക്ഷണ സാധനങ്ങൾ സജ്ജമാക്കാൻ പ്രത്യേകം സന്നദ്ധ പ്രവർത്തകർ വൈകുന്നേരങ്ങളിൽ സജീവമാകുന്നു. പള്ളികൾ കേന്ദ്രീകരിച്ച് വിപുലമായ ഇഫ്താറുകൾ നടക്കുമ്പോഴും ഹൈവെ റോഡിലൂടെ യാത്ര പോകുന്നവർക്ക് സഹായകമായിട്ടുള്ളത് പാതയോരത്തെ ഇഫ്താർ കൂടാരങ്ങളാണ്. കടകൾ ഇല്ലാത്ത പ്രദേശത്ത് കൂടെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും പ്രദേശത്തെ താമസക്കാരായ സാധരണക്കാരായ തൊഴിലാളികൾക്കും ഇഫ്താറിന് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങൾ നൻമയുടെ നേർകാഴ്ചയാണ്. വാഹനങ്ങൾക്ക് വിശാലമായ പാർക്കിങ് സൗകര്യവും നമസ്കരിക്കാൻ പ്രത്യേക ഇടവുമൊക്കെ ഹൈവേ റോഡിലെ ഈ ഇഫ്താർ കൂടാരങ്ങൾക്ക് സമീപത്തായി ഒരുക്കിയിട്ടുണ്ട്. റോഡിനിരുവശവും കൂടാരത്തിെൻറ വിവരമറിയിച്ചും നോമ്പുകാരെ സ്വാഗതം ചെയ്തും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.