കൊട്ടാരക്കര പ്രവാസി അസോസിയേഷൻ അത്താഴവിരുന്ന്
text_fieldsകൊട്ടാരക്കര പ്രവാസി അസോസിയേഷൻ റമദാൻ അത്താഴവിരുന്ന് പരിപാടിയിൽ ഡോ. അബ്ദുൽ അസീസ്
മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് നയിക്കുന്നു
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷൻ റമദാൻ അത്താഴവിരുന്നും മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ സദസ്സും സംഘടിപ്പിച്ചു. ശുമൈസി കാലിക്കറ്റ് ലൈവ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
സാംസ്കാരിക യോഗം ഇന്ത്യൻ സ്കൂൾ ചെയർപേഴ്സൻ ഷഹനാസ് അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്ലാസ് കിങ് ഫൈസൽ ആശുപത്രിയിലെ സീനിയർ ഡോ. അബ്ദുൽ അസീസ് നയിച്ചു.
മാതാപിതാക്കൾ കുട്ടികളുമായി സുഹൃത്ത് ബന്ധം നിലനിർത്തണമെന്നും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദൈനംദിന മാറ്റങ്ങൾ പ്രത്യേകം വീക്ഷിക്കണമെന്നും സ്കൂളുകളിൽനിന്നും വരുന്ന കുട്ടികളുടെ ബാഗുകൾ പരിശോധിക്കണമെന്നും ഡോക്ടർ പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞാവാചകം അദ്ദേഹം ചൊല്ലികൊടുക്കുകയും എല്ലാവരും അതിൽ ഭാഗമാകുകയും ചെയ്തു.
പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷതവഹിച്ചു. പുഷ്പരാജ്, പ്രിജിത്ത്, സലീം അർത്തിയിൽ, ഉമർ മുക്കം, ജയൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, സുധീർ കുമ്മിൾ, ജെറോം മാത്യൂസ്, അലക്സാണ്ടർ തങ്കച്ചൻ, ഷൈജു സക്കറിയ, നൗഷാദ് കുന്നിക്കോട്, റിയാദ് ഫസലുദീൻ, ഷൈൻ ദേവ് തുടങ്ങിയവർ സംസാരിച്ചു.
2025-2026 വർഷത്തിലെ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജേക്കബ് വർഗീസ്, ജോസ് വി. ജോൺ, അനൂപ് സി. നായർ, മുജീബ്, നിസാം കുന്നിക്കോട്, റിജോ, ശ്രീജിത്ത്, തസ്ലിം, വിൽസൺ, ഷാജി, വനിതാ വിഭാഗം എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. സെക്രട്ടറി ബിനോയി മത്തായി സ്വാഗതവും വൈസ് പ്രസിഡന്റ് സജു മത്തായി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.