Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമനസ്സുതുറക്കുന്ന...

മനസ്സുതുറക്കുന്ന ഒത്തുകൂടൽ കാലത്തിന്‍റെ അനിവാര്യത -പ്രവാസി ഇഫ്താർ മീറ്റ്

text_fields
bookmark_border
മനസ്സുതുറക്കുന്ന ഒത്തുകൂടൽ കാലത്തിന്‍റെ അനിവാര്യത -പ്രവാസി ഇഫ്താർ മീറ്റ്
cancel
camera_alt

കെ.​എം.​സി.​സി മ​ക്ക ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം


പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ ഡോ. സിന്ധു ബിനു സംസാരിക്കുന്നു

ദമ്മാം: മനുഷ്യമനസ്സുകളിൽ ആസൂത്രിതമായി അകൽച്ച സൃഷ്ടിക്കാൻ ഒരുവിഭാഗം ശ്രമങ്ങൾ നടത്തുമ്പോൾ മനസ്സു തുറന്നുള്ള ഒത്തുകൂടൽ വലിയഫലം ചെയ്യുമെന്ന് മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ പറഞ്ഞു. കാരുണ്യത്തിന്‍റെയും സഹജീവിസ്നേഹത്തിന്‍റെയും മാതൃകയാണ് റമദാൻ മുന്നോട്ടുവെക്കുന്നത്. പ്രവാസി സാംസ്കാരിക വേദി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷം നീണ്ട ഇടവേളക്കുശേഷം ഒരുമിച്ചിരിക്കാൻ ലഭിച്ച അവസരം മനസ്സുകളെ കൂടുതൽ കൂട്ടിയിണക്കാൻ ഉപയോഗപ്പെടുത്തണമെന്നും കാലം അത് തേടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷുദിനത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഡോ. സിന്ധു ബിനു, എം.കെ. ഷാജഹാൻ, സിറാജ് തലശ്ശേരി, ലീന ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രവാസി അംഗങ്ങളും കുടുംബങ്ങളും തയാറാക്കിയ വിഭവങ്ങളാണ് ഇഫ്താറിൽ ഒരുക്കിയത്. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. അൻവർ സലിം, നവീൻകുമാർ എന്നിവർ സംബന്ധിച്ചു. ബിജു പൂതക്കുളം നന്ദി പറഞ്ഞു. ജംഷാദ് കണ്ണൂർ, മുഹ്‌സിൻ ആറ്റശ്ശേരി, സുനില സലിം, അനീസ മെഹബൂബ്, ഫൈസൽ കുറ്റ്യാടി, അബ്ദുറഹീം തിരൂർക്കാട്, ജമാൽ പയ്യന്നൂർ, ഫാത്തിമ ഹാഷിം, ജമാൽ കൊടിയത്തൂർ, സലീം കണ്ണൂർ, റഊഫ് ചാവക്കാട്, അയ്മൻ സഈദ്, തൻസീം കണ്ണൂർ, ഷാജു പടിയത്ത്, മുഹമ്മദ്ഷമീം തുടങ്ങിയവർ നേതൃത്വം നൽകി.

മ​ക്ക കെ.​എം.​സി.​സി മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം

മ​ക്ക: കെ.​എം.​സി.​സി മ​ക്ക ക​മ്മി​റ്റി മെ​ഗാ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം മ​ക്ക കാ​ക്കി​യ ഖ​സ​റു​ദ്ദീ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. സം​ഘാ​ട​ക​ർ ഒ​രു​ക്കി​യ ത​നി നാ​ട​ൻ നോ​മ്പു​തു​റ അ​റേ​ബ്യ​ൻ ഭൂ​മി​ക​യി​ൽ​നി​ന്ന് ആ​സ്വ​ദി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു മ​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ. നൂ​റി​ല​ധി​കം ഹ​രി​ത വ​സ്ത്ര​ധാ​രി​ക​ളാ​യ വ​ള​ന്‍റി​യ​ർ​മാ​ർ നേ​താ​ക്ക​ളു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ സ​മ​യ​നി​ഷ്ഠ​മാ​യി പ​ഴു​തു​ക​ള​ട​ച്ച വി​രു​ന്നൊ​രു​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്കാ​യി.

സൗ​ദി പൗ​ര​പ്ര​മു​ഖ​രും വി​ദേ​ശി​ക​ളും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, മു​ഹ​മ്മ​ദ​ലി മൗ​ല​വി, മു​സ്ത​ഫ മു​ഞ്ഞ​കു​ളം, ഹാ​രി​സ് പെ​രു​വ​ള്ളൂ​ർ, നാ​സ​ർ കി​ൻ​സാ​റ, കു​ഞ്ഞാ​പ്പ പൂ​ക്കോ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ​ക്കു പു​റ​മേ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളും മ​റ്റും നേ​തൃ​ത്വം ന​ൽ​കി.

ഒതായി ചാത്തല്ലൂർ വെൽഫെയർ ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ, കുടുംബ സംഗമം കെ.സി. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യുന്നു

ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മിറ്റി ഇഫ്താർ, കുടുംബ സംഗമം

ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ ജിദ്ദ കമ്മിറ്റി ഇഫ്താർ, കുടുംബ സംഗമം സംഘടിപ്പിച്ചു. ചടങ്ങ് കെ.സി. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.വി. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. നൗഷാദ് വെള്ളാറാംപാറ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മുഹമ്മദ്‌ അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുജീബ് സലാഹി ഉദ്ബോധന ക്ലാസ് എടുത്തു. കെ.സി. അർഷാദ്, ടി. ഷബീബ്, പി.വി. അഷ്ഫാക്, പി.കെ. ഫാസിൽ, മുഹ്സിന ടീച്ചർ, പി.വി. ഷഫീക്, കെ.എം. ഷിയാസ്, കെ.പി. നിയാസ്, സമദ് എടവണ്ണപ്പാറ, നിയാസ് കുനിയിൽ, ഹസ്സൻകുട്ടി പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു. പി.സി. ഗഫൂർ സ്വാഗതവും വി.ടി. അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം

റാബിഖ് കെ.എം.സി.സി ഇഫ്താർ വിരുന്ന്

റാബിഖ്: കെ.എം.സി.സി റാബിഖ് സെൻട്രൽ കമ്മിറ്റി അതിവിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റാബിഖിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകളെ സംഘടിപ്പിച്ചു നടന്ന ഇഫ്താർ സംഗമം റാബിഖ് അൽ നൂർ ഓപൺ പാർക്കിൽ വെച്ചാണ് സംഘടിപ്പിച്ചത്. കുഞ്ഞികോയ തങ്ങൾ, ഗഫൂർ ചേലേമ്പ്ര, ഗഫൂർ പള്ളിയാളി, ഹാഫിസ് ഒളമതിൽ, അബ്ദുറഹ്മാൻ ഒഴുകൂർ, സകീർ നടുത്തൊടി, സലീം കാളികാവ്, മൊയ്‌തുപ്പ മേൽമുറി, ഷാഫി തൂത, തൗഹാദ് മേൽമുറി, ജാസിർ എന്നിവർ നേതൃത്വം നൽകി.

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഇഫ്താർ സംഗമത്തിൽ അജ്മൽ മദനി സംസാരിക്കുന്നു

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഇഫ്താർ സംഗമം

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 'സൽകർമങ്ങൾ നഷ്ടപ്പെടാതിരിക്കാൻ'എന്ന വിഷയത്തിൽ അജ്മൽ മദനി സംസാരിച്ചു. വിശ്വാസിയായ ഓരോ വ്യക്തിയുടെയും സൽകർമങ്ങൾ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യ ശുദ്ധിക്കനുസരിച്ചു മാത്രമാണെന്നും കർമങ്ങളിലെ ഉദ്ദേശ്യശുദ്ധി നഷ്ടപ്പെട്ടാൽ മുഴുവൻ സൽകർമങ്ങളും വൃഥാവിലായിപ്പോകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. നാവുകൾ കൊയ്തെടുത്ത വിളകളാണ്. സോഷ്യൽ മീഡിയയിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും വർഗീയത പരത്തുന്നതും വമ്പിച്ച കുറ്റത്തിനും പരലോകമോക്ഷത്തിന് തടസ്സമായിത്തീരുകയും ചെയ്യുമെന്നും ഓരോ വിശ്വാസിയും സ്വന്തം ജീവിതത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അജ്മൽ മദനി സദസ്യരെ ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ ശിഹാബ് സലഫി സ്വാഗതവും അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു.

അ​ൻ​സാ​ർ അ​ലും​നി ഇ​ഫ്‌​താ​ർ സം​ഗ​മം

അ​ൻ​സാ​ർ അ​ലും​നി ഇ​ഫ്‌​താ​ർ സം​ഗ​മം

അ​ൽ​ഖോ​ബാ​ർ: അ​ൻ​സാ​ർ അ​ലും​നി അ​ൽ​ഖോ​ബാ​ർ ദ​മ്മാം ചാ​പ്റ്റ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​ഖോ​ബാ​ർ ക്ലാ​സി​ക് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൗ​ദി ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​സ്‌​ലം, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷാ​ഹി​ദ്, സം​ഘ​ട​ക​രാ​യ ഷ​കീ​ൽ, ആ​രി​ഫ്, സാ​ജി​ദ് പാ​റ​ക്ക​ൽ, റാ​ഷി​ദ് ഖ​ലീ​ൽ, ജൈ​സ​ൽ, അ​ബ്ദു​ന്നാ​സ​ർ, ഹ​ബീ​ബു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. സീ​നി​യ​ർ അ​ലും​നി മെം​ബ​ർ സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ല്ല ഉ​പ​സം​ഹാ​രം ന​ട​ത്തി.

അൽഅഹ്സ്സയിൽ നവയുഗം ഇഫ്താര്‍ സംഗമം

ദമ്മാം: പ്രവാസി സഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും മാതൃക തീർത്ത് നവയുഗം സാംസ്കാരികവേദി അൽഅഹ്സ്സ ശോഭ യൂനിറ്റ് കമ്മിറ്റി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അൽഅഹ്സ്സ ശോഭയിലെ സലിം ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താറിൽ അൽഅഹ്സ്സയിലെ പ്രവാസികളും കുടുംബങ്ങളും അടക്കം നിരവധി പേർ പങ്കെടുത്തു. മേഖല പ്രസിഡന്‍റ് ഉണ്ണി മാധവം, സെക്രട്ടറി സുശീൽകുമാർ, ജീവകാരുണ്യ വിഭാഗം കൺവീനർ ലത്തീഫ് മൈനാഗപ്പള്ളി, മേഖല നേതാക്കളായ നിസാർ, അഖിൽ അരവിന്ദ്, ഷിബു താഹിർ, വേലൂരാജൻ, അൻസാരി, നൗഷാദ്, ഷിഹാബ്, അനീഷ് ചന്ദ്രൻ, സലിം, അലി ബൂഫിയ, അനൂപ്, കെ. വിജയൻ, സുമേഷ്, സുനിൽകുമാർ, പഴനി, ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamjeddahRamadanIftar and family reunions
News Summary - Iftar and family reunions are active
Next Story