റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
text_fieldsറിയാദ്: ആസ്റ്റർ സനദ് ആശുപത്രിയും ആസ്റ്റർ വളൻറിയേഴ്സും സംയുക്തമായി റമദാൻ ഇഫ്താർ കിറ്റ് വിതരണം ചെയ്തു. റിയാദിെൻറ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ഇഫ്താർ കിറ്റുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാരായ നോമ്പുകാർക്ക് വിതരണം ചെയ്തത്. ആസ്റ്റർ സനദ് ആശുപത്രിയിലെ സി.ഇ.ഒ ഡോ. ഇസ്സാം അൽഗാംദി, സി.ഒ.ഒ ടി. ഷംസീർ, പേഷ്യൻറ് എക്സ്പീരിയൻസ് മാനേജർ ഡോ. അബ്ദുറഹ്മാൻ വർവറി, മാർക്കറ്റിങ് മാനേജർ സുജിത് അലി മൂപ്പൻ, ഓഡിറ്റർ ടി. ദീപക്, എം.ടി. നാസർ (ലാബ് സൂപ്പർവൈസർ) എന്നിവർ നേതൃത്വം നൽകി.
ആസ്റ്റർ വളൻറിയേർമാരായ ആനന്ദ്, അലി ഷബാൻ, ലായിക്ക് അഹമ്മദ് (മാർക്കറ്റിങ്), മിദ്ലാജ്, ഷാക്കിർ എന്നിവർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ആശുപത്രി കാൻറീൻ മാനേജർ അബ്ദുൽകരീം, ജീവനക്കാരായ അബ്ദുൽ മജീദ്, ഉസാമ, സുനീർ എന്നിവർ ഇഫ്താർ കിറ്റുകൾ തയ്യാറാക്കി നൽകുകയും ചെയ്തു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായാണ് കിറ്റുകൾ വിതരണം ചെയ്തത്. തുടർന്നും വിവിധ മേഖലകളിൽ ജീവകാരുണു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് മാർക്കറ്റിങ് മാനേജർ സുജിത്ത് അലി മൂപ്പൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.