റമദാൻ: 1.1 ദശലക്ഷം ഭക്ഷണപ്പൊതികൾ നൽകുമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്
text_fieldsമനാമ: ആഗോളതലത്തില്‍ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഈ റമദാനിലും ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ സി.എസ്.ആര് പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നു. വിവിധ എംബസികള്‍, അസോസിയേഷനുകള്‍, സമാന മനസ്കരായ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് അര്‍ഹരായവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത്. കോവിഡ് -19 മഹാമാരി മൂലമുണ്ടായ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും 1.1 ദശലക്ഷം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലുമുള്ള സമൂഹത്തിലെ വലിയ വിഭാഗത്തിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജ്മെൻറ് വ്യക്തമാക്കി. റമദാനില്‍ കുടുംബങ്ങള്‍ക്കും വിവിധ കമ്പനികളില്‍ ജോലിചെയ്യുന്നവർക്കും നിലവിലെ പ്രയാസകരമായ സാഹചര്യങ്ങളില്‍ ആശ്വാസമേകാന്‍ സാധിക്കുന്ന രീതിയിലാണ് കിറ്റുകളെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. ഭക്ഷ്യകിറ്റുകളില്‍ പ്രധാനമായും അരി, ഗോതമ്പ്, മറ്റ് ധാന്യവര്‍ഗങ്ങള്‍, എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളാണുള്ളത്.
ഭക്ഷ്യ കിറ്റുകളുടെ യഥാർഥ അവകാശികളെ ബന്ധപ്പെട്ട എംബസികള്‍, സമാന മനസ്കരായ സംഘടനകള്‍, പ്രാദേശിക അസോസിയേഷനുകളായ കെ.എം.സി.സി, റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന്, ഫ്രൻഡ്ഷിപ്പ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍ഡ്, ബഹ്റൈന്‍ ഡെഫ് സൊസൈറ്റി, ഡിസ്കവര് ഇസ്ലാം തുടങ്ങിയവയിലൂടെയും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ നല്കുന്ന റഫറന്‍സുകളിലൂടെയും കണ്ടെത്തും. ഇതുവഴി പ്രാദേശിക സമൂഹങ്ങളിലെ ആവശ്യക്കാരെ തിരിച്ചറിയാനും പിന്തുണ നല്‍കാനും കഴിയുമെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.