റമദാൻ: മസ്ജിദുൽ ഹറാമിലെ ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsജിദ്ദ: റമദാനിൽ മസ്ജിദുൽഹറാമിൽ തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്ക് ഒരുക്കിയ സൗകര്യങ്ങൾ ഇരുഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി, എൻജിനീയറിങ് പഠന വിഭാഗം പരിശോധിച്ചു. പദ്ധതി വിഭാഗം അണ്ടർ സെക്രട്ടറി എൻജിനീയർ സുൽത്താൻ അൽഖുറശി, പദ്ധതികൾക്കായുള്ള വകുപ്പ് ഒാഫിസ് മേധാവി എൻജിനീയർ അമാർ അഹ്മദി, ധനകാര്യ വകുപ്പിനു കീഴിൽ പദ്ധതി നടപ്പിലാക്കുന്ന കൺസ്ട്രക്ഷൻ മാനേജ്മെൻറ് ഒാഫിസ് പ്രതിനിധികൾ എന്നിവരാണ് ഹറമിലെ മൂന്നാം സൗദി ഹറം വികസന കെട്ടിട ഭാഗം സന്ദർശിച്ചത്.
നമസ്കാരത്തിന് ഒരുക്കിയ സ്ഥലങ്ങൾ, നടപ്പാതകൾ, സാേങ്കതിക സംവിധാനങ്ങൾ തുടങ്ങിയവ സംഘം പരിശോധിച്ച് ഉറപ്പുവരുത്തി. ഹറമിലെത്തുന്നവർക്ക് നൽകുന്ന സേവന നിലവാരം ഉയർത്തുന്നതിനും എൻജിനീയറിങ് ആവശ്യമായ സംവിധാനങ്ങൾ പൂർത്തിയാക്കുന്നതിനും എല്ലാവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി എൻജിനീയർ സുൽത്താൻ അൽഖുറശി പറഞ്ഞു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കാനും ആരാധനകളിലേർപ്പെടാൻ നല്ലൊരു അന്തരീക്ഷമൊരുക്കാനും ഗവൺമെൻറ് കാണിക്കുന്ന അതീവ ശ്രദ്ധയും പരിഗണനയും പ്രതിഫലിപ്പിക്കുന്നതാണ് ഹറമിൽ നടപ്പിലാക്കിവരുന്ന വികസനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.