റമദാൻ: മക്ക ഹറമിലെ പുതിയ കെട്ടിടങ്ങളിൽ ഒരുക്കം തുടങ്ങി
text_fieldsജിദ്ദ: റമദാൻ അടുത്തിരിക്കെ മക്ക ഹറമിൽ നിർമാണ ജോലികൾ പൂർത്തിയായ പുതിയ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരുക്കം തുടങ്ങി. തീർഥാടകർക്കും സന്ദർശകർക്കും വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. റമദാനിൽ ഹറമിലെ തിരക്ക് കുറക്കുകയും ആളുകൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം. മുൻവർഷങ്ങളിലും നിർമാണ ജോലികൾ പൂർത്തിയായ ഭാഗങ്ങൾ നമസ്കാരത്തിനായി തുറന്നുകൊടുത്തിരുന്നു.
റമദാനെ വരവേൽക്കാൻ പുതിയ കെട്ടിടങ്ങളും അതിന്റെ മുറ്റങ്ങളും സജ്ജമാണോ എന്ന് ഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി-പഠന വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ധനകാര്യ മന്ത്രാലയത്തിലെ കൺസ്ട്രക്ഷൻ മാനേജ്മെൻറ് ഓഫിസ്, പ്രോജക്ട് കോൺട്രാക്ടർമാർ, ഇംപ്ലിമെന്റേഷൻ കൺസൽട്ടൻറുമാർ തുടങ്ങിയവരുമായി സഹകരിച്ചാണ് പദ്ധതി ആൻഡ് സ്റ്റഡീസ് അണ്ടർ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്.
മത്വാഫ് വികസനം, വടക്കേ മുറ്റം വികസനം എന്നിവ ഉപയോഗപ്പെടുത്താനായി ആവിഷ്കരിച്ച പദ്ധതികൾക്ക് അനുസൃതമായി പൂർത്തിയായ കെട്ടിടഭാഗങ്ങളിൽ സേവനസംവിധാനങ്ങൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം പദ്ധതി ആൻഡ് സ്റ്റഡീസ് അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബിൻ സുലൈമാൻ അൽവഖ്ദാനി വിശദീകരിച്ചു. റമദാനിൽ സന്ദർശകർക്കും തീർഥാടകർക്കും ആവശ്യമായ സേവനങ്ങൾ ഒരുക്കുന്ന സംവിധാനം നവീകരിക്കുന്നത് സംബന്ധിച്ച വിഷയങ്ങളും സന്ദർശനത്തിടെ ചർച്ചചെയ്തതായും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.