സംസം കിണർ നവീകരണ പദ്ധതി റമദാന് മുമ്പ് പൂർത്തിയാകും
text_fieldsജിദ്ദ: ഹറമിലെ സംസം നവീകരണ ജോലികൾ റമദാനിന് മുമ്പ് പൂർത്തിയാകുമെന്ന് ഇരുഹറം കാര്യാലയത്തിനു കീഴിലെ പദ്ധതി വിഭാഗം മേധാവി എൻജിനീയർ അംജദ് അൽഹാസിമി പറഞ്ഞു. ഉംറ തീർഥാടകർക്ക് റമദാനിന് മുമ്പ് സ്ഥലം മുഴുവൻ ഉപയോഗപ്പെടുത്താൻ മുഴുസമയ നിർമാണ ജോലികളാണ് നടന്നുവരുന്നത്. പദ്ധതി വിഭാഗം വകുപ്പിന് കീഴിലെ എൻജിനീയർമാരും ടെക്നിഷ്യൻമാരുമെല്ലാം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സമയ ബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
ഹറമിൽ നടന്നുവരുന്ന സംസം കിണർ നവീകരണ പദ്ധതിയും മത്വാഫ് വികസനവും ഖാദിമുൽ ഹറമൈൻ പദ്ധതി മേൽനോട്ട സമിതി വിലയിരുത്തി. സമിതി അധ്യക്ഷനും ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റി മേധാവിയുമായ ഡോ. ബക്രി ബിൻ മഅ്തൂഖ് അസാസ്െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം, ഹജ്ജ് ഉന്നതാധികാര കമ്മിറ്റി എന്നിവയുടെ പ്രതിനിധികൾ പെങ്കടുത്തു.
സംസം കിണർ നവീകരണ പദ്ധതി ഒരാഴ്ച പിന്നിട്ടപ്പോഴെത്തെ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. സുരക്ഷ, ഒാപറേഷൻ വകുപ്പുകളുടെ പ്രവൃത്തി പരിചയം സംസം നവീകരണ പദ്ധതിക്ക് ഉപയോഗപ്പെടുത്താനാണ് യോഗം വിളിച്ചു കൂട്ടിയതെന്ന് ഡോ. ബക്രി അസാസ് പറഞ്ഞു. മത്വാഫ് വികസന പൂർത്തീകരണത്തിനാവശ്യമായ കാര്യങ്ങളും ചർച്ച ചെയ്തതായി ടെക്നിക്കൽ സമിതി അധ്യക്ഷൻ ഫൈസൽ വഫ പറഞ്ഞു. വിഷൻ 2030, ദേശീയപരിവർത്തന പദ്ധതി 2020 ലക്ഷ്യമിട്ട് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുകയാണ് മത്വാഫ് വികസനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.