ബലദിൽ റമദാൻ ബസ്തകൾ സജീവം
text_fieldsമക്ക: റമദാൻ ആയതോടെ ബലദ് മേഖലയിൽ റമദാൻ ബസ്തകൾ സജീവമായി. ഏകദേശം 229 ബസ്തകൾക്കാണ് ബലദിൽ ഇത്തവണ മുനിസിപ്പാലിറ്റി ലൈസൻസ് നൽകിയിരിക്കുന്നത്. കൂടുതൽ ബസ്തകൾ ഹിസ്റ്റോറിക്കൽ മേഖലയിലാണ്. ശഅ്ബാൻ ആദ്യം മുതൽ ബസ്തക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല ബലദിയ ഒാഫീസ് മേധാവി റഅദ് അൽശരീഫ് പറഞ്ഞു. ഇഫ്താർ വിഭവങ്ങൾ, ഇൗത്തപഴം, പലഹാരങ്ങൾ, കിബ്ദ, ബലീല തുടങ്ങിയവയാണ് ബസ്തകളിൽ പ്രധാനമായും വിൽപനക്കുള്ളത്.
ഭക്ഷണവിൽപന നിരീക്ഷിക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുമുണ്ടെന്നും ബലദിയ മേധാവി പറഞ്ഞു. സ്ഥലത്തെ ബസ്തകളിൽ വിൽപനക്ക് വെക്കുന്ന റമദാൻ സ്പെഷൽ വിഭവങ്ങൾ വാങ്ങാൻ ജിദ്ദ പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് എത്താറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.