നോേമ്പാർമകളിൽ ഇന്നും മൂഴങ്ങുന്ന പീരങ്കിവെടി
text_fieldsറിയാദ്: നോമ്പുതുറക്കാൻ വെടിയൊച്ചക്ക് കാതോർത്തിരുന്ന കാലത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പീരങ്കിവെടി മുഴങ്ങുേമ്പാൾ മഗ്രിബിെൻറ ബാെങ്കാലിയുടെ നേരമായി പരിഗണിച്ച് സന്തോഷത്തോടെ നോമ്പു തുറക്കാൻ തിരക്കുകൂട്ടിയ സമൂഹങ്ങൾ ലോകത്തിെൻറ പല ദിക്കുകളിലും ഉണ്ടായിരുന്നു. കദീന വെടി പൊട്ടുന്ന ശബ്ദം കേട്ട് വ്രതം മുറിച്ച മലയാളികളുടെ ഒാർമകൾക്ക് അത്ര പഴക്കം കാണില്ല. പാരമ്പര്യം മുറുകെ പിടിച്ച് ഇേപ്പാഴും കദീന പൊട്ടിക്കുന്നവർ കേരളത്തിലുമുണ്ട്.
എത്ര കാത് കൂർപ്പിച്ചിരുന്നാലും ബാെങ്കാലി കേൾക്കാൻ സംവിധാനങ്ങളില്ലാതിരുന്ന കാലത്തിെൻറ ഒാർമ പുതുക്കി ഇന്നും ലോകത്ത് പല ഭാഗങ്ങളിലും പീരങ്കി വെടി മുഴങ്ങുന്നു. സൗദി അറേബ്യയിൽ മക്കയിലും മദീനയിലും ഇന്നും നോമ്പ് തുറ സമയമറിയിക്കാനും അത്താഴത്തിനുണർത്താനും പീരങ്കി മുഴങ്ങാറുണ്ട്. മക്കയിലെ പൊലീസാണ് ഇൗ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ അതീവ ശ്രദ്ധ പുലർത്തുന്നത്. ഇൗജിപ്ത്, ബംഗ്ലാദേശ്, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെല്ലാം പാരമ്പര്യത്തിെൻറ ഇൗ വെടിമുഴക്കം കേട്ട് നോമ്പ് തുറക്കുന്നവരുണ്ടത്രെ.
ഇൗജിപ്തിൽ 15, 19 നുറ്റാണ്ടുകളിൽ യാദൃശ്ചികമായി രുപപ്പെട്ടു വന്ന സമ്പ്രദായമായിരുന്നു ഇതെന്ന് പറയപ്പെടുന്നുണ്ട്. മംമ്ലക് സുൽത്താെൻറ കാലത്ത് വാങ്ങിയ പീരങ്കി പരിശോധനയുടെ ഭാഗമായി പൊട്ടിച്ചത് മഗ്രിബിെൻറ സമയത്തായിരുന്നു. ശബ്ദം കേട്ട ജനങ്ങൾ ഇത് സുൽത്താൻ വിശ്വാസികൾക്ക് ബാങ്കിെൻറ അടയാളം അറിയിച്ചതാണെന്ന് കരുതി നോമ്പ് തുറന്നു എന്നാണ് ഒരു കഥ. യാദൃശ്ചികമാണെങ്കിലും ജനങ്ങൾക്കിടയിൽ സന്തോഷത്തിന് കാരണമായ സംഭവം ഒരു സമ്പ്രദായമായി തുടരാൻ സുൽത്താൻ നിർദേശിക്കുകയായിരുന്നുവത്രെ.
19ാം നൂറ്റാണ്ടിൽ ഇൗജിപ്ത് ഭരണാധികാരിയായിരുന്ന മുഹമ്മദലിയുടെ കാലത്ത് മഗ്രിബിെൻറ സമയത്ത് ജർമൻ നിർമിത പീരങ്കി മൂഴക്കിയെത്ര. ബാങ്കിെൻറ അടയാളമായി ഇത് ജനങ്ങൾ പരിഗണിച്ചതായും കഥയുണ്ട്. 19ാം നൂറ്റാണ്ടിെൻറ അവസാനത്തിൽ നിന്നാണ് മറ്റൊരു കഥ. ഖെദീവ് ഇസ്മായിലിെൻറ കാലത്ത് പട്ടാളം മഗ്രിബിെൻറ സമയത്ത് പീരങ്കി പൊട്ടിച്ച് പരിശോധിച്ചപ്പോൾ ജനങ്ങൾ ബാങ്കിെൻറ അടയാളമായി കരുതി നോമ്പുതുറന്നു. ഇതറിഞ്ഞ ഖെദീവിെൻറ മകൾ ഫാത്തിമ ഇത് ഒൗദ്യോഗികമായി തുടരാൻ വിജ്ഞാപനമിറക്കി എന്നതും കഥ. ഇൗ പീരങ്കി ഫാത്തിമയുടെ പേരിൽ അറിയപ്പെട്ടുവത്രെ. എതായാലും ഇൗജിപ്തുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇഫ്താർ പീരങ്കിയുടെ ചരിത്രം.
മക്കയിലെ പൊലീസ് പക്ഷെ 75 വർഷം മുമ്പ് ഉണ്ടായിരുന്ന പീരങ്കി പൊന്നുപോലെ സുക്ഷിച്ചു വരികയാണിന്നും. നോമ്പ് കാലം വരുേമ്പാൾ പൊലീസ് അത് പർവതത്തിന് മുകളിൽ സ്ഥാപിക്കും. മഗ്രിബിനും സുബിഹിന് മുമ്പ് അത്താഴത്തിനുണർത്താനും കൃത്യമായി വെടി മുഴക്കും. ഇൗ ആചാരവെടിക്കായി കാതോർത്തിരിക്കുന്നവർ ഇന്നും മക്കയിലുണ്ടെന്ന് പൊലീസ് വക്താവ് മേജർ അബ്ദുൽ മുഹ്സിൻ അൽ മെയ്മാനി പറയുന്നു. നോമ്പിനും പെരുന്നാളിനുമായി 150 തവണ മക്കയിൽ വെടിമുഴങ്ങും. പെരുന്നാൾ കഴിയുന്നതോടെ പൊലിസ് ഇൗ പീരങ്കി പ്രേത്യക കേന്ദ്രത്തിലേക്ക് മറ്റുന്നു. മദീനയിൽ രണ്ട് പീരങ്കികൾ നോമ്പുകാലത്ത് ഒാർമകളുടെ വെടി മുഴക്കാൻ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.