റമദാനിൽ കൂടുതൽ കടകൾക്ക് പ്രവർത്തനാനുമതി
text_fieldsജിദ്ദ: റമദാനിൽ കൂടുതൽ കടകൾക്ക് പ്രവർത്തിക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയ ം അനുമതി നൽകി. കഫറ്റീരിയകൾ, കോഫി ഷോപ്പുകൾ, ശീതളപാനീയ സ്റ്റാളുകൾ, ചോക്ലേറ്റ്, ഐസ ്ക്രീം കടകൾ, റീട്ടെയിൽ മധുരപലഹാര ഷോപ്പുകൾ, ബേക്കറി ഉൽപന്നങ്ങൾക്കും മധുര പലഹാരങ്ങൾക്കുമുള്ള നിർമാണ വസ്തുക്കൾ വിൽക്കുന്ന റീട്ടെയിൽ ഷോപ്പുകൾ, വളർത്തു മൃഗങ്ങളുടെ ചില്ലറ വിൽപന ശാലകൾ, അവയ്ക്കുള്ള ഭക്ഷണം, അലങ്കാര മത്സ്യം എന്നിവ വിൽക്കുന്ന കടകൾക്കാണ് അനുമതി. വൈകീട്ട് മൂന്നു മുതൽ പുലർച്ചെ മൂന്ന് വരെ പ്രവർത്തിക്കാം. റമദാനിൽ 12 മണിക്കൂർ പ്രവർത്തിക്കാൻ അനുവദിച്ച 20ഓളം വാണിജ്യ സ്ഥാപങ്ങളുടെ പട്ടികയിലാണ് ഇവയുള്ളത്. ഓൺലൈനായി ഓർഡറുകൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് ഹോം ഡെലിവറി നടത്തുകയും വേണം.
കൃഷി, ഭക്ഷണം, വാസസ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും പ്രവർത്തനം, പരിപാലനം, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, നടപ്പാതകൾ എന്നിവയുടെ നിർമാണം, പരിപാലനം, അറ്റകുറ്റപ്പണികൾ, റോഡ് വൃത്തിയാക്കൽ, പാർക്കുകളുടെയും അമ്യൂസ്മെൻറ് പാർക്കുകളുടെയും പരിപാലനം, എക്സ്പ്രസ് ഹൈവേകളിലെ വിനോദ പാർക്കുകളുടെ പരിപാലനം മുതലായവയും ഉൾപ്പെടുന്നു. ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, കൺവെയർ ബെൽറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ എന്നിവ ഘടിപ്പിക്കലും അറ്റകുറ്റപ്പണി നടത്തലും, കെട്ടിട പരിപാലന സേവനങ്ങൾ, പാർപ്പിട കെട്ടിടങ്ങളുടെ നവീകരണം എന്നിവ അനുവദനീയമാണ്. പ്രാണികളെയും എലികളെയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവൃത്തികൾ, പുകച്ച് രോഗാണുക്കളെ നശിപ്പിക്കൽ, മാലിന്യം ശേഖരിക്കലും നീക്കം ചെയ്യലും പട്ടികയിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.